നമ്മുടെ അസ്തിത്വം നമുക്കും മറ്റുള്ളവർക്കുമുള്ള അദ്വിതീയ ദാനം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഭാവിയെക്കുറിച്ചു പ്രതീക്ഷ പകരുന്ന ജീവിതം എന്നും ജീവിതയോഗ്യമാണെന്ന് മാർപ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
ശനിയാഴ്ച (20/07/24) സാമൂഹ്യമാദ്ധ്യമമായ “എക്സിൽ” (X) അഥവാ, ട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
പാപ്പാ കുറിച്ചത് ഇങ്ങനെയാണ്:
“ജീവിതം എല്ലായ്‌പ്പോഴും ജീവിക്കേണ്ടതാണ്, സകലവും അണഞ്ഞുപോകുന്നതായി തോന്നുമ്പോഴും ഭാവിയെക്കുറിച്ച് എപ്പോഴും ഒരു പ്രതീക്ഷയുണ്ട്. നമ്മൾ ഓരോരുത്തരുടെയും അസ്തിത്വം നമുക്കും മറ്റുള്ളവർക്കും അതുല്യമായ ഒരു സമ്മാനമാണ്. ദൈവം നമ്മെ ഒരിക്കലും കൈവിടില്ല, മറിച്ച്, നമ്മെ ശ്രിവിക്കാനും നമ്മോടൊപ്പം സന്തോഷിക്കാനും കരയാനും അവനറിയാം.”
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്” അഥവാ, ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: La vita è sempre degna di essere vissuta, e c’è sempre speranza per il futuro, anche quando tutto sembra spegnersi. L’esistenza di ciascuno di noi è un dono unico per noi e per gli altri. Dio mai ci abbandona, anzi, sa ascoltare, gioire e piangere con noi.
EN: Life is always worth living, and there is always hope for the future, even when everything seems to be over. The fact that each of us exists is a unique gift for both ourselves and for others. God never abandons us - He knows how to listen, rejoice, and weep with us.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: