ഒളിമ്പിക് ചൈതന്യം, അക്രമത്തിന് ഒരു പ്രത്യൗഷധം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കായിക വിനോദം സമാധാനബന്ധങ്ങൾ പരിപോഷിപ്പിക്കട്ടെയെന്ന് മാർപ്പാപ്പാ ആശംസിക്കുന്നു.
പാരീസ് ഒളിമ്പിക് മാമാങ്കത്തിന് തുടക്കംകുറിക്കപ്പെട്ട ഈ വെള്ളിയാഴ്‌ച (26/07/24) “താല്ക്കാലികഒളിമ്പിക് വെടിനിറുത്തൽ” (#OlympicTruce) “പാരിസ്2024” (#Paris2024) എന്നീ ഹാഷ്ടാഗുകളോടുകൂടി കണ്ണിചേർത്ത “എക്സ്”(X) സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
പാപ്പാ കുറിച്ചത് ഇങ്ങനെയാണ്:
“ഒളിമ്പിക്സിൻറെയും, പാരാലിമ്പിക്സിൻറെയും അധികൃത ചൈതന്യം യുദ്ധ ദുരന്തത്തിൽ നിപതിക്കാതിരിക്കാനും അക്രമം അവസാനിപ്പിക്കാനുമുള്ള ഒരു മറുമരുന്നാണ്. കായികവിനോദങ്ങൾ പാലങ്ങൾ നിർമ്മിക്കട്ടെ, പ്രതിബന്ധങ്ങളെ തകർക്കട്ടെ, സമാധാനപരമായ ബന്ധങ്ങൾ വളർത്തിയെടുക്കട്ടെ. #ഒളിമ്പിക് ട്രൂസ് #പാരീസ്2024”
ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെയാണ് പാരീസിൽ ഒളിമ്പിക് കായികമേള.
സാമൂഹ്യ മാദ്ധ്യമമായ “എക്സ്”-ൽ വിവിധഭാഷകളിലായി 5 കോടിയിലേറെ അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: L’autentico spirito olimpico e paralimpico è un antidoto per non cadere nella tragedia della guerra e per porre fine alle violenze. Possa lo sport costruire ponti, abbattere barriere, favorire relazioni di pace. #TreguaOlimpica #Parigi2024
EN: The authentic Olympic and Paralympic spirit is an antidote against the tragedy of war and a way to put an end to violence. May sport build bridges, break down barriers, and foster peaceful relations. #OlympicTruce #Paris2024
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: