തിരയുക

ഫ്രാൻസീസ് പാപ്പായുടെ ഇന്തൊനേഷ്യ, പൂർവ്വതിമോർ, സിങ്കപ്പൂർ, പാപുവ ന്യൂ ഗിനി യാത്ര ഫ്രാൻസീസ് പാപ്പായുടെ ഇന്തൊനേഷ്യ, പൂർവ്വതിമോർ, സിങ്കപ്പൂർ, പാപുവ ന്യൂ ഗിനി യാത്ര 

ഏഷ്യ-ഓഷ്യാന നാടുകളിലേക്കുള്ള പാപ്പായുടെ ഇടയ സന്ദർശനം!

പാപ്പായുടെ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യപരിപാടികൾ പരിശുദ്ധസിംഹാസനത്തിൻറെ പ്രസ്സ് ഓഫീസിൻറെ മേധാവി മത്തേയൊ ബ്രൂണി വെള്ളിയാഴ്‌ച (30/08/24) നടന്ന പത്രസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകർക്ക് സംക്ഷിപ്തമായി നല്കി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ ഇന്തൊനേഷ്യ, പൂർവ്വതിമോർ, സിങ്കപ്പൂർ, പാപുവ ന്യൂ ഗിനി എന്നീ നാടുകളിലേക്കുള്ള നടത്താൻപോകുന്ന ഇടയസന്ദർശനത്തെ അധികരിച്ച് ഒരു പത്രസമ്മേളനം പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയത്തിൽ, പ്രസ്സ് ഓഫീസിൽ നടന്നു.

പാപ്പായുടെ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യപരിപാടികൾ പ്രസ്സ് ഓഫീസിൻറെ മേധാവി മത്തേയൊ ബ്രൂണി വെള്ളിയാഴ്‌ച (30/08/24) നടന്ന ഈ പത്രസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകർക്ക് സംക്ഷിപ്തമായി നല്കി.

സെപ്റ്റംബർ 2-13 വരെ പാപ്പാ നടത്തുന്നത് നാല്പത്തിയഞ്ചാമത്തെ വിദേശ അപ്പൊസ്തോലികപര്യടനമാണ്. സെപറ്റംബർ 3-6 വരെ പാപ്പാ മുസ്ലീങ്ങൾ ബഹുഭൂരിപക്ഷമുള്ള രാഷ്ട്രമായ ഇന്തൊനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലായിരിക്കും. അന്നാട്ടിൽ 28 കോടിയോളം വരുന്ന ജനസംഖ്യയുടെ 3.1 ശതമാനം മാത്രമാണ് കത്തോലിക്കർ. ഇത് 80 ലക്ഷത്തോളം വരും. ആറാം തീയതി ഇന്തൊനേഷ്യയിൽ നിന്ന് ഓഷ്യാന രാജ്യമായ പാപുവ ന്യൂഗിനിയിലേക്കു പോകുന്ന പാപ്പാ അന്നാടിൻറെ തലസ്ഥാനമായ പോർട്ട് മോറെസ്ബിയും വാനിമോയും സന്ദർശിക്കും. അന്നാട്ടിൽ കത്തോലിക്കർ ജനസംഖ്യയുടെ 32 ശതമാനത്തോളമാണ്, ഏതാണ്ട് 20 ലക്ഷം. ഒമ്പതാം തിയതിവരെയായിരിക്കും പാപ്പാ അന്നാട്ടിൽ ചിലവഴിക്കുക. ഒമ്പതാം തീയതി തെക്കുകിഴക്കെ ഏഷ്യൻ നാടായ കിഴക്കെ തിമോറിൻറെ തലസ്ഥാനമായ ദിലിയിൽ പാപ്പായെത്തും. അന്നാട്ടിൽ കത്തോലിക്കരുടെ സംഖ്യ 10 ലക്ഷത്തോളം വരും. ഇത് ജനസംഖ്യയുടെ 96 ശതമാനമാണ്. പതിനൊന്നാം തീയതി വരെ അവിടെ തങ്ങുന്ന പാപ്പാ അന്ന് സിങ്കപ്പൂറിലേക്കു പോകും. അന്നാട്ടിലെ ജനസംഖ്യയിൽ ഏതാണ്ട് 3 ശതമാനം മാത്രമാണ് കത്തോലിക്കർ, അതായത് 4 ലക്ഷത്തോളം. 13-ന് പാപ്പാ വത്തിക്കാനിലേക്കു മടങ്ങും.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 August 2024, 12:42