നല്ല ജീവിതം ഒത്തൊരുമയുടേതാണ്: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ആഗസ്റ്റ് മാസം ഒൻപതാം തീയതി, ആഗോള ആദിവാസി ദിനമായി ആചരിക്കുന്നു. തദവസരത്തിൽ ആദിവാസികളായ സഹോദരങ്ങളുടെ വിജ്ഞാനവൈശിഷ്ട്യതയെ എടുത്തു പറഞ്ഞുകൊണ്ട് ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ എക്സിൽ(X) ഹ്രസ്വസന്ദേശം കുറിച്ചു.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ് :
"ആദിവാസികളായവരുടെ ജ്ഞാനം എന്നത് നല്ല ജീവിതത്തിന്റെ ജ്ഞാനമാണ്. നന്നായി ജീവിക്കുക എന്നാൽ, അത് മധുരതരമായിരിക്കണമെന്നില്ല. മറിച്ച് നല്ല ജീവിതം എന്നത് സൃഷ്ടിയുമായി ഇണങ്ങി ജീവിക്കുന്നതിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു."
IT: La saggezza dei popoli indigeni è anche la saggezzßa del “buon vivere”. Il “buon vivere” non è il dolce far niente. Il buon vivere è vivere in armonia con il creato. #IndigenousPeoplesDay
EN: The wisdom of indigenous peoples is the wisdom of good living. “Living well” is not the easy life; it is living in harmony with Creation. #IndigenousPeoplesDay
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്” അഥവാ, ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: