തിരയുക

ദിവ്യകാരുണ്യം ദിവ്യകാരുണ്യം 

ഉപവിയുടെയും ഐക്യദാർഢ്യത്തിൻറെയും വികാരങ്ങൾ ഊട്ടിവളർത്തുക, പാപ്പാ!

മഡഗാസ്കറിൽ നടന്നുവരുന്ന ദേശിയ ദിവ്യകാരുണ്യ കോൺഗ്രസ്സിനു ഫ്രാൻസീസ് പാപ്പാ ഒരു സന്ദേശം നല്കി ഇരുപത്തിമൂന്നാം തീയതി വ്യാഴാഴ്‌ച ആരംഭിച്ച ഈ ദിവ്യകാരുണ്യ കോൺഗ്രസ്സ് ഇരുപത്തിയഞ്ചാം തീയതി ഞായറാഴ്ച സമാപിക്കും .

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ക്രിസ്തുവിൻറെ സ്നേഹത്തിൻറെ പ്രേഷിതരാകാൻ പാപ്പാ മഡഗാസ്കറിലെ വിശ്വാസികൾക്ക് പ്രചോദനം പകരുന്നു.

ആഫ്രിക്ക ഭൂഖണ്ഡത്തിൻറെ  തെക്കു കിഴക്കുമാറി സ്ഥിതിചെയ്യുന്നതും ലോകത്തിലെ ഏറ്റവും വലിയ ദ്വീപുകളിൽ നാലാം സ്ഥാനമുള്ളതുമായ ദ്വീപുരാഷ്ട്രമായ  അവിടെ അന്ത്സിറനാനയിൽ നടന്നുവരുന്ന ദേശിയ ദിവ്യകാരുണ്യ കോൺഗ്രസ്സിനു നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ പരസേവനത്തിൻറെ പ്രാധാന്യം ചൂണ്ടിക്കാട്ടിക്കൊണ്ട് ഇപ്രകാരം പറഞ്ഞിരിക്കുന്നത്. ഇരുപത്തിമൂന്നാം തീയതി വ്യാഴാഴ്‌ച ആരംഭിച്ച ഈ ദിവ്യകാരുണ്യ കോൺഗ്രസ്സ് ഇരുപത്തിയഞ്ചാം തീയതി ഞായറാഴ്ച സമാപിക്കും (23-25/08/04).

ദിവ്യകാരുണ്യം നമ്മെ അയൽക്കാരനുവേണ്ടി പ്രവർത്തനനിരതരാക്കുന്ന ശക്തമായ ഒരു സ്നേഹത്തിലേക്ക് ആനയിക്കുന്നു എന്നു ഉദ്ബോധിപ്പിക്കുന്ന പാപ്പാ, ദിവ്യകാരുണ്യാരാധനയുടെയും ക്രിസ്തുവിനോടുകൂടെ സമയം ചിലവഴിക്കേണ്ടതിൻറെയും പ്രാധാന്യം വീണ്ടും കണ്ടെത്താൻ വിശ്വാസികളെ സഹായിച്ചുകൊണ്ട് അവരെ കാതലായതെന്താണൊ അതിലേക്കു തിരികെ കൊണ്ടുവരേണ്ടതിൻറെ ആവശ്യകത സന്ദേശത്തിൽ ഊന്നിപ്പറയുന്നു.

യേശു ഉപരിമെച്ചപ്പെട്ട രീതിയിൽ അറിയപ്പെടുന്നതിനും സ്നേഹിക്കപ്പെടുന്നതിനും സേവിക്കപ്പെടുന്നതിനും വേണ്ടി സ്വന്തം ജീവിതം ദൈവത്തിനുള്ള ഒരു സമർപ്പണമാക്കിത്തീർക്കാൻ വിശ്വാസികളെ സഹായിക്കണമെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു. നമ്മൾ, യേശുവിൻറെ കരുണാർദ്രസ്നേഹത്തിൻറെയും സഹാനുഭൂതിയുടെയും സാക്ഷികളായിത്തീരണമെന്ന് പാപ്പാ പറയുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 August 2024, 12:23