യേശുവിൻറെ രൂപാന്തരീകരണം യേശുവിൻറെ രൂപാന്തരീകരണം 

സുവിശേഷം വായിക്കൂ, യേശു പറയുന്നത് ശ്രവിക്കൂ, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ "എക്സ്" സന്ദേശം. യേശുവിൻറെ രൂപാന്തരീകരണ തിരുന്നാൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നമ്മുടെ ജീവിതത്തിൽ നമുക്കു ചെയ്യാനുള്ളത് യേശുവിനെ ശ്രവിക്കലാണെന്ന് മാർപ്പാപ്പാ.

കർത്താവിൻറെ രൂപാന്തരീകരണത്തിരുന്നാൾ ദിനമായിരുന്ന ചൊവ്വാഴ്ച  (06/08/24) “കർത്താവിൻറെരൂപാന്തരീകരണം” (#TransfigurationOfTheLord) എന്ന ഹാഷ്ടാഗോടൂകൂടി ഫ്രാൻസീസ് പാപ്പാ, “എക്സ്” (X) സാമൂഹ്യമാദ്ധ്യമത്തിൽ, അതായത്, മുൻട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശത്തിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

പാപ്പാ കുറിച്ച പ്രസ്തുത സന്ദേശം ഇപ്രകാരമാണ്:

“ഇവൻ എൻറെ പ്രിയപുത്രൻ, ഇവനെ ശ്രവിക്കുക" (മത്തായി 17.5). ജീവിതത്തിൽ ചെയ്യേണ്ടതെല്ലാം ഇതിലടങ്ങിയിരിക്കുന്നു: യേശുവിനെ ശ്രവിക്കുന്നതിൽ. സുവിശേഷം എടുക്കുക, വായിക്കുക, യേശു നിങ്ങളുടെ ഹൃദയത്തോട് പറയുന്നത് കേൾക്കുക. കാരണം, നിത്യജീവൻറെ വചനങ്ങൾ അവിടത്തെ പക്കലുണ്ട്. #കർത്താവിൻറെരൂപാന്തരീകരണം ”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്” അഥവാ, ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: “Questi è il Figlio mio prediletto, ascoltatelo” (Mt 17,5). Tutto quello che c’è da fare nella vita sta qui: ascoltare Gesù. Prendi il Vangelo, leggi e ascolta quello che dice Gesù al tuo cuore. Perché Lui ha parole di vita eterna. #TrasfigurazionedelSignore

EN: “This is my Son, the Beloved, listen to Him!” (Mt 17:5). The secret to life lies in listening to Jesus. Take the Gospels, read, and listen to what Jesus is saying to your heart. He has the words of eternal life. #TransfigurationOfTheLord

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 August 2024, 15:44