അടുത്ത യുവജനദിനങ്ങളുടെ പ്രമേയങ്ങൾ !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അടുത്ത രണ്ടു യുവജന ദിനങ്ങളുടെ ആദർശ പ്രമേയങ്ങൾ പരിശുദ്ധസിംഹാനം ചൊവ്വാഴ്ച (24/04/24) പരസ്യപ്പെടുത്തി.
2025 -ൽ രൂപതാതലത്തിൽ ആചരിക്കപ്പെടുന്ന യുവജനദിനത്തിനായി ഫ്രാൻസീസ് പാപ്പാ തിരഞ്ഞെടുത്തിരിക്കുന്ന വിചിന്തന പ്രമേയം “നിങ്ങൾ എന്നോടുകൂടെയാകയാൽ നിങ്ങളും സാക്ഷ്യം നല്കുവിൻ” എന്നതാണ്. ഈ പ്രമേയത്തിന് അടിസ്ഥാനം യോഹന്നാൻറെ സുവിശേഷം പതിനഞ്ചാം അദ്ധ്യായം ഇരുപത്തിയേഴാം വാക്യമാണ്.
2027-ൽ ദക്ഷിണ കൊറിയയിലെ സോളിൽ ആഗോളസഭാതലത്തിൽ ആചരിക്കപ്പെടുന്ന ലോക യുവജനദിനത്തിനുള്ള പ്രമേയം “ധൈര്യമായിരിക്കുവിൻ, ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു” എന്നതാണ്. യോഹന്നാൻറെ സുവിശേഷം പതിനാറാം അദ്ധ്യായത്തിലെ മുപ്പത്തിമൂന്നാമത്തെ വാക്യത്തിൽ നിന്ന് അടർത്തിയെടുത്ത വാക്കുകളാണിവ. 40-ഉം 41-ഉം യുവജന ദിനങ്ങളാണ് യഥാക്രമം, 2025-ലും 2027-ലുമായി നടക്കുക.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: