തിരയുക

മധ്യാഹ്ന പ്രാർത്ഥനാവേളയിൽ ഫ്രാൻസിസ് പാപ്പാ മധ്യാഹ്ന പ്രാർത്ഥനാവേളയിൽ ഫ്രാൻസിസ് പാപ്പാ   (ANSA)

ഭൂമിയുടെ നിലവിളിക്ക് നിർണ്ണായക നടപടി ആവശ്യമാണ്: ഫ്രാൻസിസ് പാപ്പാ

സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ലോക പ്രാർത്ഥനാ ദിനമായ സെപ്റ്റംബർ ഒന്നാം തീയതി ഞായറാഴ്ച്ച, ഫ്രാൻസിസ് പാപ്പാ, മധ്യാഹ്നപ്രാർത്ഥനയ്ക്കു ശേഷം, ഭൂമിയെ സംരക്ഷിക്കുന്നതിൽ എല്ലാവർക്കുമുള്ള പ്രതിബദ്ധത എടുത്തുപറഞ്ഞു.

അലെസാന്ദ്രോ ദി ബുസോളോ, ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

സെപ്റ്റംബർ മാസം ഒന്നാം തീയതി, ഞായറാഴ്ച്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പാ നയിച്ച മധ്യാഹ്ന പ്രാർത്ഥനാവേളയിൽ ഭൂമിഗ്രഹത്തെ സംരക്ഷിക്കുന്നതിനുള്ള എല്ലാവരുടെയും യോജിച്ച പ്രതിബദ്ധതയെ പാപ്പാ അടിവരയിട്ടു പറഞ്ഞു. സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ലോക പ്രാർത്ഥനാ ദിനമായി സെപ്റ്റംബർ മാസം ഒന്നാം തീയതി ആചരിക്കുകയാണ്.

രാഷ്ട്രീയ - സാമൂഹിക മേഖലയിലെ എല്ലാവരുടെയും പ്രത്യേക ശ്രദ്ധ ഇക്കാര്യങ്ങളിൽ പ്രത്യേകം ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ച പാപ്പാ, തുടർന്ന്, "മുറിവേറ്റ ഭൂമിയുടെ നിലവിളിക്ക് നിർണ്ണായക നടപടി ആവശ്യമാണെന്നും" എടുത്തു പറഞ്ഞു.  പൊതുഭവനത്തോടുള്ള വ്യക്തിപരമായ ഉത്തരവാദിത്വബോധം ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

തുടർന്ന്, പാപ്പാ, താൻ ആരംഭിക്കുന്ന നാല്പത്തിയഞ്ചാമത് അപ്പസ്തോലിക യാത്രയെ പറ്റിയും പ്രതിപാദിച്ചു. തന്റെ യാത്രയിലുടനീളം എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാകണമേയെന്നു അദ്ദേഹം അഭ്യർത്ഥിച്ചു.

ലോകത്തിലെങ്ങും ഭീതി  വിതച്ചുകൊണ്ട് അരങ്ങേറുന്ന യുദ്ധങ്ങളെ പറ്റിയും പാപ്പാ പ്രത്യേകം പറഞ്ഞു. ഗാസയിലെ വെടിനിർത്തലിനുള്ള ചർച്ചകൾ ഉപേക്ഷിക്കരുതേയെന്ന് പാപ്പാ അഭ്യർത്ഥിച്ചു.ചർച്ചകൾ തുടരുന്നതിനും, മതങ്ങൾ തമ്മിലുള്ള സൗഹാർദ്ദത്തിന്റെ സംഗമസ്ഥലമായി ജറുസലേം മാറുന്നതിനും പാപ്പാ ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 September 2024, 12:51