തിരയുക

ബുർക്കിന ഫാസോയിൽ നിന്നുള്ള കാഴ്ച്ച ബുർക്കിന ഫാസോയിൽ നിന്നുള്ള കാഴ്ച്ച   (AFP or licensors)

ബുർക്കിന ഫാസോ ഭീകരാക്രമണത്തെ അപലപിച്ച് ഫ്രാൻസിസ് പാപ്പാ

ബുർക്കിന ഫാസോയിൽ ജിഹാദി തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ ഏകദേശം ഇരുനൂറിലധികം ആളുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഏറെയും സ്ത്രീകളും, കുട്ടികളുമാണ്.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ആഗസ്റ്റ് മാസം ഇരുപത്തിനാല് മറ്റും ഇരുപത്തിയഞ്ചു  തീയതികളിൽ   ലോകമനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട്, ബുർക്കീന ഫാസോയിൽ അരങ്ങേറിയ ഭീകരാക്രമണത്തിൽ ഫ്രാൻസിസ് പാപ്പാ തന്റെ വേദനയും, പ്രാർത്ഥനകളും പങ്കുവച്ചു. സെപ്റ്റംബർ മാസം ഒന്നാം തീയതി നടന്ന മധ്യാഹ്നപ്രാർത്ഥനാനന്തരമാണ് ഫ്രാൻസിസ് പാപ്പാ ആക്രമണത്തെ അപലപിച്ചുകൊണ്ട് സംസാരിച്ചത്. മോട്ടോർ സൈക്കിളിലെത്തിയ ജിഹാദി തീവ്രവാദികൾ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഏകദേശം ഇരുനൂറോളം ആളുകൾ കൊല്ലപ്പെടുകയും, 140 ലേറെ പേർക്ക് ഗുരുതരമായ പരിക്കുകളേൽക്കുകയും ചെയ്തു.മണിക്കൂറുകളോളം ആക്രമണം നീണ്ടുനിന്നുവെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി.

അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഒരു സംഘമെന്ന്  അവകാശപ്പെടുന്ന തീവ്രവാദികളായ ജിഹാദിസ്റ്റുകൾ നടത്തിയ ബർസലോഗോയിലെ കൂട്ടക്കൊലയെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസും കഴിഞ്ഞ ദിവസങ്ങളിൽ അപലപിച്ചിരുന്നു. നൗന രൂപതയിലെ സനാബ ഗ്രാമത്തിലും, കഴിഞ്ഞ ദിവസം ഇസ്‌ലാമിക തീവ്രവാദികൾ ആക്രമണം നടത്തിയിരുന്നു. ഗ്രാമത്തിലെ ജനങ്ങളെ വളഞ്ഞ സംഘം, പന്ത്രണ്ടു വയസ്സിനു മുകളിലുള്ള പുരുഷന്മാരായ  ക്രൈസ്തവ വിശ്വാസികളെ കെട്ടിയിടുകയും, തുടർന്ന് അവരെ അടുത്തുള്ള പ്രൊട്ടസ്റ്റന്റ് ദേവാലയത്തിൽ കൊണ്ടുപോയി കത്തോലിക്കർ ഉൾപ്പെടെ ഇരുപത്തിയാറോളം പേരെ നിർദയം വധിക്കുകയും ചെയ്തു.

പൊതുവേ, ബുർക്കിന ഫാസോയിൽ, ആഗസ്റ്റ് മാസം മുഴുവൻ ഇസ്ലാമിക മതമൗലികവാദികളുടെ തുടർച്ചയായ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 4 ന്, നിമിന ഗ്രാമത്തിൽ പ്രവേശിച്ചു 16 നും 60 നും ഇടയിൽ പ്രായമുള്ള 100 ഓളം പേരെ തട്ടിക്കൊണ്ടുപോയിരുന്നു. ഇതുവരെയും ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 September 2024, 12:55