തിരയുക

ഫ്രാൻസിസ് പാപ്പാ സാലൂസ് പോപ്പോളി റൊമാനി ചിത്രത്തിന് മുൻപിൽ പ്രാർത്ഥിക്കുന്നു ഫ്രാൻസിസ് പാപ്പാ സാലൂസ് പോപ്പോളി റൊമാനി ചിത്രത്തിന് മുൻപിൽ പ്രാർത്ഥിക്കുന്നു  

അപ്പസ്തോലിക യാത്ര പരിശുദ്ധ അമ്മയ്ക്ക് ഭരമേൽപ്പിച്ച് ഫ്രാൻസിസ് പാപ്പാ

സെപ്റ്റംബർ മാസം രണ്ടു മുതൽ ആരംഭിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക യാത്രയ്ക്ക് മുന്നോടിയായി, ഫ്രാൻസിസ് പാപ്പാ സെപ്റ്റംബർ ഒന്നാം തീയതി ഞായറാഴ്ച റോമിലെ മേരി മേജർ ബസിലിക്കയിൽ പ്രത്യേക പ്രാർത്ഥനയ്ക്കായി എത്തി.

ഫാ ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

സെപ്റ്റംബർ മാസം  2 മുതൽ 13 വരെയുള്ള  തീയതികളിൽ ഏഷ്യ മറ്റും ഓഷ്യാനിയ ഭൂഖണ്ഡങ്ങളിലേക്കുള്ള  തന്റെ നാല്പത്തിയഞ്ചാമത്  അപ്പസ്തോലികയാത്രയ്ക്കു മുന്നോടിയായി സെപ്റ്റംബർ ഒന്നാം തീയതി, ഞായറാഴ്ച്ച രാവിലെ റോമിലെ സാന്താ മരിയ മജോറെ ബസിലിക്കയിൽ പ്രാർത്ഥിക്കുവാൻ വേണ്ടി ഫ്രാൻസിസ് പാപ്പാ എത്തി. തികച്ചും സ്വകാര്യമായ ആത്മീയ നിമിഷങ്ങൾക്കുവേണ്ടിയാണ് പാപ്പാ എത്തിയത്.

ബസിലിക്കയിലെ സാലൂസ് പോപ്പോളി റൊമാനി (salus popoli romani) എന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധ ഐക്കൺ ചിത്രത്തിനു മുൻപിൽ കുറച്ചുസമയം ധ്യാനനിമഗ്നനായി പ്രാർത്ഥനയിൽ ചിലവഴിച്ച പാപ്പാ തുടർന്ന് തന്റെ വസതിയായ വത്തിക്കാനിലെ സാന്താ മാർത്തായിലേക്ക് മടങ്ങി.

ഫ്രാൻസിസ് പാപ്പായുടെ പത്രോസിനടുത്ത ശുശ്രൂഷക്കാലയളവിൽ ഏറ്റവും ദൈർഘ്യമേറിയ അപ്പസ്തോലികയാത്രയാണിത്. വായു- റോഡ് മാർഗം വഴിയായി ഏകദേശം മുപ്പത്തിരണ്ടായിരത്തി എണ്ണൂറ്റി പതിനാലു കിലോമീറ്ററുകളാണ് പാപ്പാ ഇത്തവണ സഞ്ചരിക്കുന്നത്. ഇന്തോനേഷ്യ , പാപ്പുവ ന്യൂ ഗിനിയ , ഈസ്റ്റ് ടിമോർ , സിംഗപ്പൂർ എന്നീ നാലു രാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന പാപ്പാ, തന്റെ പ്രായാധിക്യത്തിലും, ഇത്രദൂരം സഞ്ചരിക്കുന്നതിനു കാരണമായി അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നത്, ലോകത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്കും യേശുവിന്റെ സ്നേഹവും, സാന്ത്വനവും എത്തിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും,  ജനങ്ങളോടുള്ള ആർദ്രതയുമാണ്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 September 2024, 12:58