കർദിനാൾ പിയെത്രോ പരോളിന്റെ മാതാവ് ആദ മിയോത്തി (വലതുവശത്ത്) കർദിനാൾ പിയെത്രോ പരോളിന്റെ മാതാവ് ആദ മിയോത്തി (വലതുവശത്ത്)  (© altovicentinoonline)

കർദിനാൾ പരോളിന്റെ മാതാവിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ മാതാവ് ആദ മിയോത്തി നിര്യാതയായി

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്ന കർദിനാൾ പിയെത്രോ പരോളിന്റെ മാതാവ് ആദ മിയോത്തി, ആഗസ്റ്റ് മാസം മുപ്പത്തിയൊന്നാം തീയതി  നിര്യാതയായി. തൊണ്ണൂറ്റിയാറു വയസായിരുന്നു. നിര്യാണത്തിൽ,  ഫ്രാൻസിസ് പാപ്പാ,  തൻറെ അനുശോചനവും പ്രാർത്ഥനകളും അറിയിച്ചു.

ഇറ്റലിയിലെ വിചെൻസൊ പ്രവിശ്യയിലെ സ്‌ക്യാവോൺ ഇടവകയിലെ അംഗമാണ് കർദിനാൾ പരോളിന്റെ കുടുംബം. തന്റെ മാതാവിന്റെ മരണം അറിയിച്ചുകൊണ്ട്, കർദിനാൾ പിയെത്രോ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധേയമാണ്: "ഏറെ ദുഃഖത്തോടെ, എന്നാൽ ക്രൂശിക്കപ്പെട്ട്, ഉത്ഥാനം ചെയ്ത യേശുക്രിസ്തുവിലുള്ള വിശ്വാസം മുറുകെപിടിച്ചുകൊണ്ട്, ഈ മരണം ഞങ്ങൾ അറിയിക്കുന്നു." "ഞാനാണ് പുനരുത്ഥാനവും ജീവനും . മരണം വഴിയായി ജീവൻ  അപഹരിക്കപ്പെടുന്നില്ല, മറിച്ച് രൂപാന്തരപ്പെടുന്നു" , ചരമക്കുറിപ്പിൽ മക്കൾ മൂന്നുപേരും ചേർന്ന് രേഖപ്പെടുത്തി.

സംസ്കാരച്ചടങ്ങുകൾ സെപ്റ്റംബർ മാസം മൂന്നാം  തീയതി, ചൊവ്വാഴ്ച്ച രാവിലെ 9.30  നു സ്‌ക്യാവോൺ ഇടവക ദേവാലയത്തിൽ നടക്കും. പരേതയുടെ ആത്മശാന്തിക്കുവേണ്ടി, സെപ്റ്റംബർ മാസം രണ്ടാം തീയതിയും പ്രത്യേക പ്രാർത്ഥനാശുശ്രൂഷകൾ ദേവാലയത്തിൽ വച്ച് നടത്തപ്പെടും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 September 2024, 12:46