ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ   (VATICAN MEDIA Divisione Foto)

ഫ്രാൻസിസ് പാപ്പായുടെ കൂടിക്കാഴ്ച്ചകൾ ഒഴിവാക്കി

ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യനിലയിലെ ചില ബുദ്ധിമുട്ടുകൾ കാരണം സെപ്റ്റംബർ മാസം ഇരുപത്തിമൂന്നാം തീയതിയിലെ പരിപാടികൾ ഒഴിവാക്കി

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഫ്രാൻസിസ് പാപ്പായ്ക്ക് നേരിയ പനി അനുഭവപ്പെട്ടതിനാൽ,  ലക്സംബർഗിലേക്കും ബെൽജിയത്തിലേക്കും അടുത്ത ദിവസങ്ങളിലെ യാത്രയിൽ മുൻകരുതൽ എന്ന നിലയിൽ, സെപ്റ്റംബർ മാസം ഇരുപത്തിമൂന്നാം തീയതിയിലെ കൂടിക്കാഴ്ച്ചകൾ ഉൾപ്പെടെയുള്ള പരിപാടികൾ ഒഴിവാക്കിയതായി വത്തിക്കാൻ വാർത്താകാര്യാലയം മാധ്യമപ്രവർത്തകരുമായി നടത്തിയ ആശയവിനിമയ അവസരത്തിൽ അറിയിച്ചു.

തെക്കുകിഴക്കൻ ഏഷ്യയിലേക്കും ഓഷ്യാനിയയിലേക്കുമുള്ള യാത്ര കഴിഞ്ഞ് ഏതാനും ആഴ്‌ചകൾക്കുശേഷം, അടുത്ത സെപ്‌റ്റംബർ 26 മുതൽ 29 വരെയാണ്  ലക്‌സംബർഗിലേക്കും ബെൽജിയത്തിലേക്കുമുള്ള ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയാറാമത് അപ്പസ്തോലിക യാത്ര.

അപ്പസ്തോലിക യാത്രയിൽ, ബ്രസൽസിൽ ബെൽജിയം രാജാവിനെയും പുരാതന ലൂവെയ്ൻ സർവകലാശാലയിലെ സമൂഹത്തെയും പാപ്പാ സന്ദർശിക്കും. ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് യാത്രയെങ്കിലും,തിരക്കിട്ട സന്ദർശനങ്ങൾക്കുവേണ്ടിയാണ് ഫ്രാൻസിസ് പാപ്പാ ഒരുങ്ങുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 September 2024, 13:13