കർത്താവിനു ഇടം നല്കുമ്പോഴാണ് സഹസൃഷ്ടികളോടുള്ള ബന്ധം ഊഷ്മളമാകുന്നത്: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
നാം നമ്മിൽ തന്നെ ഒതുങ്ങിക്കൂടാതെ, കർത്താവിനു നമ്മുടെ ജീവിതത്തിൽ ഇടം നൽകിക്കൊണ്ട്, മറ്റു സഹസൃഷ്ടികളോടുള്ള നമ്മുടെ ബന്ധം ഊഷ്‌മളമാക്കണമെന്ന സന്ദേശം അടിവരയിട്ടുപറഞ്ഞുകൊണ്ട് സെപ്റ്റംബർ മാസം പതിനാറാം തീയതി തിങ്കളാഴ്ച്ച ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ x (എക്സ്) ൽ സന്ദേശം കുറിച്ചു.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"നാം കർത്താവിനു ഇടം നൽകുമ്പോൾ, എല്ലാ സൃഷ്ടിയോടും ഓരോ സൃഷ്ടവസ്തുക്കളോടും നമുക്ക് നമ്മെത്തന്നെ തുറവുള്ളവരാക്കാൻ കഴിയും. അപ്രകാരം, നമ്മെ അഗാധമായി സ്നേഹിക്കുകയും, നാം അവനുമായും, പരസ്പരവും ബന്ധമുള്ളവരായിരിക്കണമെന്നു ആഗ്രഹിക്കുകയും ചെയ്യുന്ന പിതാവിൽ നിന്നുള്ള ഒരു സമ്മാനമാണ് ജീവിതം എന്ന് നാം മനസ്സിലാക്കുന്നു."
IT: Quando facciamo spazio al Signore, riusciamo ad aprirci a tutta la creazione e a ogni creatura. Allora comprendiamo che la vita è un dono del Padre che ci ama profondamente e desidera che apparteniamo a Lui e gli uni agli altri. #TempodelCreato
EN: When we make space for the Lord, we are able to open ourselves to all of Creation and to every creature. We then understand that life is a gift from the Father, who loves us deeply and desires that we belong to Him and to one another. #SeasonOfCreation
#സൃഷ്ടിയുടെകാലം എന്ന ഹാഷ്‌ടാഗോടുകൂടിയാണ് സന്ദേശം പങ്കുവയ്ക്കപ്പെട്ടത്. വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: