തിരയുക

ഫ്രാൻസീസ് പാപ്പാ നാല്പത്തിയഞ്ചാം വിദേശ അപ്പൊസ്തോലിക പര്യടനം ആരംഭിക്കുന്നതിനു മുമ്പ് “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിൽ വച്ച് പാർപ്പിടരഹിതരുമായി കൂടിക്കാഴ്ച നടത്തുന്നു, 02/09/24 ഫ്രാൻസീസ് പാപ്പാ നാല്പത്തിയഞ്ചാം വിദേശ അപ്പൊസ്തോലിക പര്യടനം ആരംഭിക്കുന്നതിനു മുമ്പ് “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിൽ വച്ച് പാർപ്പിടരഹിതരുമായി കൂടിക്കാഴ്ച നടത്തുന്നു, 02/09/24  

പാപ്പാ പാർപ്പിടരഹിതരുമായി കൂടിക്കാഴ്ച നടത്തി!

ഇന്തൊനേഷ്യ, പൂർവ്വതിമോർ, സിങ്കപ്പൂർ പാപുവ ന്യൂ ഗിനി എന്നീ നാടുകളിലേക്കുള്ള ഇടയസന്ദർശനത്തിന് പുറപ്പെടുന്നതിനു തൊട്ടുമുമ്പ്, സെപ്റ്റംബർ 2-ന്, വത്തിക്കാനിൽ തൻറെ വാസിയിടമായ “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിൽ വച്ച് പാപ്പാ പാർപ്പിടരഹിതരായ പതിനഞ്ചുപേരുമായി കൂടിക്കാഴ്ച നടത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കിടപ്പാടമില്ലാത്തവരായ ഒരു സംഘം സ്ത്രീപുരുഷന്മാരുമായി പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി.

ഇന്തൊനേഷ്യ, പൂർവ്വതിമോർ, സിങ്കപ്പൂർ പാപുവ ന്യൂ ഗിനി എന്നീ നാടുകളിലേക്കുള്ള ഇടയസന്ദർശനത്തിന് പുറപ്പെടുന്നതിനു തൊട്ടുമുമ്പ്, സെപ്റ്റംബർ 2-ന്, വത്തിക്കാനിൽ തൻറെ വാസിയിടമായ “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിൽ വച്ചാണ് പാർപ്പിടമില്ലാത്ത 15 പേരടങ്ങുന്ന സംഘവുമായി പാപ്പാ കൂടിക്കാഴ്ച നടത്തിയത്.

പാപ്പായുടെ ഉപവിപ്രവർത്തന കാര്യങ്ങളുടെ ചുമതലവഹിക്കുന്ന കർദ്ദിനാൾ കൊൺറാഡ് ക്രയേവ്സ്ക്കിയാണ് ഇവരെ പാപ്പായുടെ പക്കലേക്ക് ആനയിച്ചത്. ഈ കുടിക്കാഴ്ചാന്തരം പാപ്പാ വത്തിക്കാനിൽ നിന്ന് റോമിലെ അന്താരാഷ്ട്രവിമാനത്താവളമായ ലെയൊണാർദൊ ദ വിഞ്ചിയിലേക്കു കാറിൽ പുറപ്പെടുകയും അവിടെ നിന്ന് ഇന്തൊനേഷ്യയിലേക്കു പോകുകയും ചെയ്തു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 September 2024, 12:52