ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ  (REUTERS)

രൂപാന്തരപ്പെടുത്തുന്ന ദൈവകൃപ സ്വീകരിക്കുക, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ, “എക്സ്” (X) സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

എല്ലാ സ്ത്രീപുരുഷന്മാരും ദൈവകൃപ സ്വീകരിക്കാൻ വിളിക്കപ്പെട്ടവരാണെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.

ചൊവ്വാഴ്ച  (17/09/24)    ഫ്രാൻസീസ് പാപ്പാ, “എക്സ്” (X) സാമൂഹ്യമാദ്ധ്യമത്തിൽ, അതായത്, മുൻട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശത്തിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

പാപ്പാ കുറിച്ച പ്രസ്തുത സന്ദേശം ഇപ്രകാരമാണ്:

“രൂപാന്തരപ്പെടുത്തുകയും രക്ഷപ്രദാനം ചെയ്യുകയും ചെയ്യുന്ന ദൈവത്തിൻറെ കൃപയിൽ പങ്കുചേരാനുള്ള അവിടത്തെ  ക്ഷണം സ്വീകരിക്കാൻ എല്ലാവരും, ഓരോ സ്ത്രീയും പുരുഷനും വിളിക്കപ്പെട്ടിരിക്കുന്നു. ഈ സൗജന്യ ദൈവിക ദാനം സ്വീകരിക്കുകയും അതിനാൽ രൂപാന്തരപ്പെടുത്തപ്പെടാൻ നമ്മെ അനുവദിക്കുകയും ചെയ്തുകൊണ്ട് അതിനോട് നാം "സമ്മതം" പറഞ്ഞാൽ മാത്രം മതി.”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്” അഥവാ, ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Chiunque, ogni uomo e ogni donna, è destinatario dell’invito di Dio a partecipare alla sua grazia che trasforma e salva. Bisogna solo dire “sì” a questo dono divino gratuito, accogliendolo e lasciandosi trasformare da esso.

EN: Everyone—every man and every woman—is invited by God to partake in His grace, which transforms and saves. We simply need to say “yes” to His free divine gift, welcoming it and allowing ourselves to be transformed by it.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 September 2024, 13:30