തിരയുക

ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ച്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ച്ചാവേളയിൽ   (ANSA)

വെടിനിർത്തലിനു വീണ്ടും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ

ലെബനോനിൽ തുടരുന്ന യുദ്ധരൂക്ഷതയിൽ തന്റെ ആശങ്കകൾ അറിയിച്ചുകൊണ്ട്, ഫ്രാൻസിസ് പാപ്പാ വെടിനിർത്തലിനു ആഹ്വാനം ചെയ്തു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

കഴിഞ്ഞ ദിവസം, ഇസ്രായേൽ സൈന്യം ലെബനോനിൽ നടത്തിയ അക്രമത്തിൽ ഐക്യരാഷ്ട്ര സഭയുടെ സമാധാന സൈന്യത്തിലെ നാല് പേർക്ക് പരിക്കുകൾ ഏറ്റിരുന്നു, തത്സാഹചര്യത്തിൽ, സമാധാനം സംസ്ഥാപിക്കുവാൻ പരിശ്രമിക്കുന്ന സൈനികരെ ബഹുമാനിക്കണമെന്നും, എത്രയും വേഗം വെടിനിർത്തൽ പ്രാബല്യത്തിൽ കൊണ്ടുവരണമെന്നും പാപ്പാ ആവശ്യപ്പെട്ടു.

സമാധാനം കൈവരിക്കുന്നതിന് നയതന്ത്രത്തിൻ്റെയും സംഭാഷണത്തിൻ്റെയും പാത പിന്തുടരാനും പാപ്പാ ആഹ്വാനം ചെയ്തു. 2023 ഒക്‌ടോബർ മുതൽ ഈ മേഖലയിലെ ഇസ്രായേൽ -പലസ്തീൻ ശത്രുത അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്ന ലോകനേതാക്കളിൽ പ്രധാനിയാണ് ഫ്രാൻസിസ് പാപ്പാ.

യുദ്ധം ഒരു മിഥ്യയാണെന്നും അത് ഒരിക്കലും സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരികയില്ലെന്നും, ഇത് എല്ലാവരുടെയും തോൽവിയാണെന്നും പാപ്പാ എടുത്തു പറഞ്ഞു. ഒക്ടോബർ മാസം പതിമൂന്നാം തീയതി നടന്ന മധ്യാഹ്ന പ്രാർത്ഥനയുടെ അവസാനം നടത്തിയ പ്രത്യേക അഭ്യർത്ഥനകളുടെ അവസരത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 October 2024, 11:23