കന്യകാനാഥ, ക്രൈസ്തവരുടെ ഐക്യം സംജാതമാക്കട്ടെ, പാപ്പാ
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പരിശുദ്ധ കന്യകാമറിയത്തിൻറെ ഏകതാനതയുടെ സന്ദേശവുമായി മുന്നേറാൻ പാപ്പാ പ്രചോദനം പകരുന്നു.
ബ്രസീലിൻറെ സ്വർഗ്ഗീയസംരക്ഷകയായ അപരെസീദ നാഥയുടെ തിരുന്നാൾദിനത്തിൽ, ഒക്ടോബർ 12-ന്, ശനിയാഴ്ച നല്കിയ ഹ്രസ്വ വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ പ്രോത്സാഹനം ഏകുന്നത്. ബ്രസീലിലെ പോർത്തൊ അലേഗ്രി അതിരൂപതയുടെ അദ്ധ്യക്ഷൻ നിയുക്ത കർദ്ദിനാൾ ജൈമെ സ്പേംഗ്ലെർ ആണ് സിനഡുസമ്മേളന വേളയിൽ പാപ്പായുടെ ഈ വീഡിയൊ തയ്യാറാക്കിയത്.
അപരെസീദാ നാഥയുടെ തിരുന്നാൾ ദിനത്തിൽ ആ പ്രദേശത്തെ വിശ്വാസികളുടെ ചാരെ ആയിരിക്കാൻ താൻ അഭിലഷിക്കുന്നുവെന്നു പറഞ്ഞുകൊണ്ട് അവരെ അഭിവാദ്യം ചെയ്യുന്ന പാപ്പാ ക്രൈസ്തവർക്കിടയിലെ ഐക്യത്തിൻറെയും മാനവരാശിയുടെ ഐക്യത്തിൻറെയും കാലാവസ്ഥ സൗഹാദ്ദത്തിൻറെയുമായ കന്യകാമറിയത്തിൻറെ സന്ദേശവും പേറി മുന്നേറണമെന്ന് പ്രചോദനം പകരുന്നു. നാം പരസ്പരം പരിചരിക്കുകയും കാലവസ്ഥയുടെ കാര്യത്തിൽ കരുതലുള്ളവരായിരിക്കുകയും വേണമെന്ന് പാപ്പാ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.
ആനന്ദത്തിൻറെ കന്യകയായ അവൾ എല്ലാവരെയും മുന്നോട്ടുപോകാൻ പ്രാപ്തരാക്കുകയും സന്തോഷം പ്രദാനം ചെയ്യുകയും ചെയ്യട്ടെയെന്ന് പാപ്പാ പ്രാർത്ഥിക്കുകയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: