യുദ്ധത്തിൽ മരണമടഞ്ഞ സൈനികരെ അടക്കം ചെയ്തിരിക്കുന്ന സെമിത്തേരിയിൽ  ഫ്രാൻസിസ് പാപ്പാ യുദ്ധത്തിൽ മരണമടഞ്ഞ സൈനികരെ അടക്കം ചെയ്തിരിക്കുന്ന സെമിത്തേരിയിൽ ഫ്രാൻസിസ് പാപ്പാ   (ANSA)

നവംബർ 2-ന് പാപ്പാ സെമിത്തേരി സന്ദർശനം നടത്തും

സകല മരിച്ചവരുടെയും തിരുനാൾ ലത്തീൻ സഭയിൽ ആഘോഷിക്കുന്ന നവംബർ രണ്ടാം തീയതി, ഫ്രാൻസിസ് പാപ്പാ റോമിലെ സെമിത്തേരി സന്ദർശിക്കും

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

റോമിലെ ഏറ്റവും വലിയ സെമിത്തേരിയായ ലൗറെന്തീനോയിൽ ഫ്രാൻസിസ് പാപ്പാ നവംബർ രണ്ടാം തീയതി, സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിൽ, വിശുദ്ധബലിയർപ്പിക്കുകയും, പ്രത്യേക പ്രാർഥനകൾ നടത്തുകയും ചെയ്യും

2018 ലും ഫ്രാൻസിസ് പാപ്പാ ഇതേ സ്ഥലത്ത് വന്നു പ്രാർഥനകൾ നടത്തിയിട്ടുണ്ട്. റോമിന്റെ പ്രാന്ത പ്രദേശത്ത് 21ഹെക്ടറുകളിലായിട്ടാണ് ഈ സെമിത്തേരി സ്ഥിതി ചെയ്യുന്നത്. 2018-ൽ പാപ്പായുടെ സന്ദർശനവേളയിൽ, ദിവ്യബലിക്ക് മുമ്പ്, കുട്ടികളെ അടക്കം ചെയ്ത “മാലാഖമാരുടെ പൂന്തോട്ടം എന്നറിയപ്പെടുന്ന സ്ഥലത്ത് പ്രത്യേക പ്രാർത്ഥനകൾ നടത്തിയിരുന്നു.

എന്നാൽ കഴിഞ്ഞ വർഷം ഫ്രാൻസിസ് പാപ്പാ “റോമിലെ യുദ്ധത്തിൽ മരണമടഞ്ഞവരെ അടക്കം ചെയ്തിരിക്കുന്ന സെമിത്തേരിയിലാണ് കർമ്മങ്ങൾ നടത്തിയത്. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ശവകുടീരങ്ങൾ ഉള്ള ഈ സ്ഥലം കോമൺവെൽത്ത് സെമിത്തേരി എന്ന് വിളിക്കപ്പെടുന്നു. “ഇനി യുദ്ധങ്ങളിൽ പരസ്പരം കൊല്ലരുതേ ” എന്ന ശക്തമായ അഭ്യർത്ഥനയും പാപ്പാ തദവസരത്തിൽ നടത്തിയിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 October 2024, 12:38