മദ്ധ്യപൂർവ്വദേശത്തെ സമാധാനത്തിനായി പാപ്പാ വീണ്ടും അഭ്യർത്ഥിക്കുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മദ്ധ്യപൂർവ്വദേശത്തെ പ്രതികാരനടപടികൾക്ക് അറുതിയുണ്ടാക്കുന്നതിനായി പ്രവർത്തിക്കാൻ പാപ്പാ അന്താരാഷ്ട്രസമൂഹത്തോട് ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുന്നു.
ഒക്ടോബർ 12-ന്, ശനിയാഴ്ച (12/10/24) ഫ്രാൻസീസ് പാപ്പാ, “എക്സ്” (X) എന്ന നാമത്തിൽ അറിയപ്പെടുന്ന സാമൂഹ്യമാദ്ധ്യമമായ ട്വിറ്ററിൽ “സമാധാനം” (#Pace) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത സന്ദേശത്തിലാണ് ഈ അഭ്യർത്ഥനയുള്ളത്.
പാപ്പാ കുറിച്ചത് ഇപ്രകാരമാണ്:
“മദ്ധ്യപൂർവ്വദേശത്തെ പ്രതികാരച്ചുഴിക്ക് വിരാമിടുന്നതിനും ആ പ്രദേശത്തെ കുടുതൽ വലിയ യുദ്ധത്തിലേക്കു തള്ളിയിടാൻ കഴിയുന്ന പ്രതികാരാക്രമണങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിനും വേണ്ടതു ചെയ്യാൻ ഞാൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിക്കുന്നു,#സമാധാനം. ”
അന്നുതന്നെ മറ്റൊരു സന്ദേശവും പാപ്പാ “എക്സ്” (X)-ൽ കണ്ണിചേർത്തു. “ഒരുമിച്ചുപ്രാർത്ഥിക്കാം” (#PrayTogether) എന്ന ഹാഷ്ടാഗോടുകൂടിയ പ്രസ്തുത സന്ദേശം ഇങ്ങനെയാണ്:
“യുദ്ധങ്ങൾ വേണമെന്നാഗ്രഹിക്കുകയും, അവയ്ക്ക് തുടക്കമിടുകയും, അവയെ ആളിക്കത്തിക്കുകയും, അനാവശ്യമായ അവയെ നീട്ടിക്കൊണ്ടുപോകുകയും, അല്ലെങ്കിൽ, അവയിൽ നിന്ന് ഹൃദയശൂന്യമായി ലാഭം കൊയ്യുകയും ചെയ്യുന്ന മനുഷ്യർക്കുവേണ്ടി നമുക്ക് #ഒരുമിച്ച് പ്രാർത്ഥിക്കാം. ദൈവം അവരുടെ ഹൃദയങ്ങളെ പ്രബുദ്ധമാക്കുകയും അവർ ഉണ്ടാക്കുന്ന അനർത്ഥങ്ങളുടെ ഘോഷയാത്ര അവരുടെ കൺമുന്നിലാക്കുകയും ചെയ്യട്ടെ!”
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Faccio appello alla comunità internazionale affinché si metta fine alla spirale della vendetta in Medio Oriente e non si ripetano più gli attacchi per rappresaglia, che possono far precipitare quella Regione in una guerra ancora più grande. #Pace
EN: I appeal to the international community to work to end the spiral of revenge in the Middle East and prevent further attacks that could force the region into an even greater war. #Peace
IT: #PreghiamoInsieme per gli uomini che vogliono le guerre, le scatenano, le alimentano, le prolungano inutilmente, o ne traggono cinicamente profitto. Che Dio illumini i loro cuori, che ponga dinanzi ai loro occhi il corteo di sventure che provocano!
EN: Let us #PrayTogether for those who seek war and those who spark them, stir them up senselessly, prolong them uselessly, or cynically profit from them. May God enlighten their hearts, and set before their eyes the trail of misfortune they cause!
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: