മെത്രാന്മാരുടെ സിനിഡിൻറെ പതിനാറാം സാധാരണ പൊതുസമ്മേളനം, വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ, 2-27 ഒക്ടോബർ 2024 മെത്രാന്മാരുടെ സിനിഡിൻറെ പതിനാറാം സാധാരണ പൊതുസമ്മേളനം, വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ, 2-27 ഒക്ടോബർ 2024  (Vatican Media)

സിനഡു സമ്മേളനം ഒരു യാത്രയാണെന്ന് മാർപ്പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ "എക്സ്" സന്ദേശങ്ങൾ സിനഡിനെക്കുറിച്ച്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സിനഡ് ഒരു യാത്രയാണെന്നും അതിൽ കർത്താവ് വലിയൊരു ജനതയുടെ ചരിത്രവും സ്വപ്നങ്ങളും പ്രതീക്ഷകളും നമ്മുടെ കരങ്ങളിൽ വയ്ക്കുന്നുവെന്നും പാപ്പാ പറയുന്നു.

ഒക്ടോബർ 5-ന്, ശനിയാഴ്ച (05/10/24) ഫ്രാൻസീസ് പാപ്പാ, “എക്സ്” (X) എന്ന നാമത്തിൽ അറിയപ്പെടുന്ന സാമൂഹ്യമാദ്ധ്യമമായ ട്വിറ്ററിൽ “സിനഡ്” (#Synod) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത രണ്ടു സന്ദേശങ്ങളിലൊന്നിലാണ് ഈ പ്രസ്താവന ഉള്ളത്.

പാപ്പാ കുറിച്ചത് ഇപ്രകാരമാണ്:

“ഒരേ വിശ്വാസത്താൽ ചൈതന്യവത്ക്കരിക്കപ്പെട്ട സഹോദരീ സഹോദരന്മാരുൾപ്പടുന്ന മഹത്തായ ഒരു ജനതയുടെ ചരിത്രവും സ്വപ്നങ്ങളും പ്രതീക്ഷകളും കർത്താവ് നമ്മുടെ കൈകളിൽ പ്രതിഷ്ഠിക്കുന്ന ഒരു യാത്രയാണ് #സിനഡ്. അത്, അവിടന്ന് നമ്മെ എവിടേക്കു നയിക്കാൻ ആഗ്രഹിക്കുന്നവോ അവിടെ എങ്ങനെ എത്തിച്ചേരാമെന്ന് അവരോടും അവരോടുകുടിയും മനസിലാക്കാൻ ശ്രമിക്കുന്നതിനാണ്. ”

പാപ്പാ കണ്ണിചേർത്ത ഇതര സന്ദേശം ഇങ്ങനെയാണ്:

“തനിക്കു സവിശേഷാവകാശമുണ്ടെന്ന് ഔദ്ധത്യത്തോടെ അനുമാനിക്കുകയും അവകാശപ്പെടുകയും ചെയ്യുന്നവർക്ക് കർത്താവിൻറെ ശബ്ദം കേൾക്കാൻ കഴിയില്ല (മർക്കോസ് 9,38-39). സഹോദരങ്ങളുടെ നന്മയ്ക്കായി ദൈവം നല്കിയവയെ പ്രതിഫലിപ്പിക്കുന്നതിനായി ഓരോ വചനവും നന്ദിയോടെയും ലാളിത്യത്തോടെയും സ്വീകരിക്കണം (മത്തായി 10.7-8). #സിനഡ്”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Il #Sinodo è un cammino in cui il Signore mette nelle nostre mani la storia, i sogni e le speranze di un grande Popolo di fratelli e sorelle animati dalla stessa fede, affinché con loro e per loro cerchiamo di comprendere come giungere là dove Lui ci vuole portare.

EN: The #Synod is a journey in which the Lord places in our hands the history, dreams, and hopes of a great people composed of our brothers and sisters in the same faith. May we seek, with them and for them, to understand how to arrive where He seeks to lead us.

Tweet n. 2 

IT: Non è in grado di sentire la voce del Signore chi con arroganza presume e pretende di averne l’esclusiva (Mc 9,38-39). Ogni parola va accolta con gratitudine e semplicità, per farsi eco di ciò che Dio ha donato a beneficio dei fratelli (Mt 10,7-8). #Synod

EN: We are unable to listen to the Lord when we arrogantly claim to hold an exclusive right to His voice (Mk 9:38-39). Every word must be received in gratitude and simplicity, so that we become an echo of what God has given for the benefit of all (Mt 10:7-8). #Synod

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 October 2024, 13:45