തിരയുക

കിർഗിസ്ഥാൻറെ ഭരണാധികാരി സാദിർ ജാപറോവ്  ഫ്രാൻസിസ് പാപ്പയോടൊപ്പം കിർഗിസ്ഥാൻറെ ഭരണാധികാരി സാദിർ ജാപറോവ് ഫ്രാൻസിസ് പാപ്പയോടൊപ്പം   (VATICAN MEDIA Divisione Foto)

കിർഗിസ്ഥാൻ രാഷ്ട്രപതി പാപ്പായെ സന്ദർശിച്ചു

കിർഗിസ്ഥാൻറെ ഭരണാധികാരി സാദിർ ജാപറോവ് വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

2021 മുതൽ കിർഗിസ്ഥാൻറെ ഭരണം വഹിക്കുന്ന രാഷ്ട്രപതി സാദിർ ജാപറോവ് ഒക്ടോബർ മാസം നാലാം തീയതി  വത്തിക്കാനിൽ എത്തിച്ചേരുകയും, പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. പോൾ ആറാമൻ ശാലയിലെ സ്വീകരണ മുറിയിൽ വച്ചാണ് ഫ്രാൻസിസ് പാപ്പാ രാഷ്ട്രപതിയെ സ്വീകരിച്ചത്. ഫ്രാൻസിസ് പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനുമായും ചർച്ചകൾ നടത്തി.  അന്താരാഷ്ട്ര സംഘടനകളും രാജ്യങ്ങളുമായുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ബന്ധങ്ങളുടെ സെക്രട്ടറി മോൺസിഞ്ഞോർ പോൾ റിച്ചാർഡ് ഗാല്ലഗറും തദവസരത്തിൽ സന്നിഹിതനായിരുന്നു.

കർദിനാൾ പരോളിനുമായുള്ള ചർച്ചാവേളയിൽ, കിർഗിസ്ഥാനും, പരിശുദ്ധ സിംഹാസനവും തമ്മിലുള്ള ഊഷ്മളമായ ബന്ധങ്ങളെ പറ്റി ഇരുവരും സംസാരിച്ചു. ഒപ്പം  ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാംസ്‌കാരിക പ്രവർത്തനങ്ങൾ എന്നിവയിൽ പ്രാദേശിക  സഭയുമായി പരസ്പരസഹകരണത്തോടെ വിവിധ കാര്യങ്ങൾ  ചെയ്യുവാനും ധാരണയായി.

സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അടിയന്തിര പ്രതിബദ്ധതയുടെ പ്രാധാന്യം വെളിപ്പെടുത്തിക്കൊണ്ട്, നിലവിലുള്ള സംഘട്ടനങ്ങളിലും മാനുഷിക പ്രശ്‌നങ്ങളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ചർച്ചയിൽ വിഷയമായി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 October 2024, 12:43