സഭയിൽ വിസ്മൃതിയിൽ ചൊരിയപ്പെടുന്ന കണ്ണീരില്ല, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സഭയിൽ എല്ലാവരും ഏക കൃപയിൽ പങ്കുചേരുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
സകല മരിച്ച വിശ്വാസികളുടെ ഓർമ്മദിനത്തിൽ, നവംബർ 2-ന്, ശനിയാഴ്ച, “#സകലവിശുദ്ധർ” “ #വിശുദ്ധരുടെ ഐക്യം” (#AllSaints #CommunionOfSaints) എന്നീ ഹാഷ്ടാഗുകളോടുകൂടി കണ്ണിചേർത്ത “എക്സ്” (X) സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
പാപ്പാ കുറിച്ചത് ഇപ്രകാരമാണ്:
“സഭയിൽ ഏകാന്തമായി തുടരുന്ന വിലാപമില്ല, വിസ്മൃതിയിൽ ചൊരിയപ്പെടുന്ന അശ്രുകണങ്ങളില്ല, കാരണം എല്ലാവരും ഉൾക്കൊള്ളുകയും പങ്കുചേരുകയും ചെയ്യുന്നത് ഏക പൊതു കൃപയാണ്. #പ്രാർത്ഥന #വിശുദ്ധന്മാരുടെ കൂട്ടായ്മ . ”
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Nella Chiesa non c’è un lutto che resti solitario, non c’è lacrima che sia versata nell’oblio, perché tutto respira e partecipa di una grazia comune. #Preghiera #ComunionedeiSanti
EN: In the Church, no grief is borne in solitude. No tears are shed in oblivion, because everyone breathes and participates in a single shared grace. #AllSaints #CommunionOfSaints
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: