പാപ്പായുടെ പുതിയ പുസ്തകം പ്രകാശിതമായി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഗാസയിൽ അരങ്ങേറുന്ന സംഭങ്ങൾക്ക് വംശഹത്യയുടെ ലക്ഷണങ്ങൾ ഉണ്ട് എന്ന് ചില വിദഗ്ദ്ധർ അഭിപ്രായപ്പെടുന്ന പശ്ചാത്തലത്തിൽ, വംശഹത്യക്ക് നിയമജ്ഞരും അന്താരാഷ്ട്രസംഘടനകളും നല്കുന്ന നിർവ്വചനവുമായി ഇത് യോജിച്ചുപോകുന്നുണ്ടോയെന്ന് ശ്രദ്ധാപുർവ്വം നിർണ്ണയിക്കാൻ ശ്രമിക്കണമെന്ന് പാപ്പാ പറയുന്നു.
2025-ലെ ജൂബിലിയോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ ചൊവ്വാഴ്ച (19/11/24) പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിലാണ് ഇതുള്ളത്.
“പ്രത്യാശ ഒരിക്കലും നിരാശപ്പെടുത്തുന്നില്ല. മെച്ചപ്പെട്ടൊരു ലോകോന്മുഖമായി ചരിക്കുന്ന തീർത്ഥാടകർ” എന്ന ശീർഷകത്തിലുള്ള ഈ ഗ്രന്ഥം ഇറ്റലിയിലും സ്പെയിനിലും ലത്തിനമേരിക്കയിലും, അതായത്, ഇറ്റാലിയൻ, സ്പാനിഷ് എന്നീ ഭാഷകളിൽ, ചൊവ്വാഴ്ച മുതൽ ലഭ്യമായിരിക്കും. മറ്റു ഭാഷകളിലുള്ള പതിപ്പുകൾ പിന്നീട് ലഭ്യമാകും.
ഈ പുസ്തകത്തിൽ പാപ്പാ കുടുംബം, വിദ്യാഭ്യാസം, സാമൂഹ്യരാഷ്ട്രീയസാമ്പത്തികാവസ്ഥകൾ, കുടിയേറ്റം, കാലാവസ്ഥ പ്രതിസന്ധി, നൂതന സാങ്കേതിക വിദ്യകൾ, സമാധാനം തുടങ്ങിയ വിവിധങ്ങളായ കാര്യങ്ങൾ പരാമർശവിഷയങ്ങളാക്കിയിരിക്കുന്നു.
കുടിയേറ്റത്തിൻറെ മൂലകാരണങ്ങളെക്കുറിച്ചും പഠിക്കേണ്ടതിൻറെ അനിവാര്യത ചൂണ്ടിക്കാട്ടുന്ന പാപ്പാ, നടപ്പാക്കപ്പെടുന്ന പരിപാടികൾ, അസ്ഥിരതയും ഏറ്റവും ഗുരുതരമായ അനീതിയും ബാധിച്ച മേഖലകളിൽ, എല്ലാ ജനവിഭാഗങ്ങളുടെയും, പ്രത്യേകിച്ച്, നരകുലത്തിൻറെ പ്രതീക്ഷയായ കുഞ്ഞുങ്ങളുടെ നന്മ പരിപോഷിപ്പിക്കുന്നതായ അധികൃത വികസനത്തിന് ഇടം നൽകണമെന്ന് ഉറപ്പു വരുത്തേണ്ടത് ആവശ്യമാണെന്ന് പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: