തിരയുക

കംബോഡിയയിലെ സീം റീപ്പിൽ നടന്നുകൊണ്ടിരിക്കുന്ന കൺവെൻഷൻ കംബോഡിയയിലെ സീം റീപ്പിൽ നടന്നുകൊണ്ടിരിക്കുന്ന കൺവെൻഷൻ   (AFP or licensors)

മനുഷ്യകുടുംബമായി ജീവിക്കാനുള്ള മാനവികതയുടെ പരാജയമാണ് സംഘർഷങ്ങൾ: പാപ്പാ

മനുഷ്യ ജീവന് ഭീഷണിയുയർത്തുന്ന കുഴിബോംബുകൾക്കെതിരെയുള്ള കംബോഡിയയിലെ സീം റീപ്പിൽ നടന്നുകൊണ്ടിരിക്കുന്ന കൺവെൻഷൻ്റെ അഞ്ചാമത് അവലോകന സമ്മേളനത്തിൽ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടിയ ഫ്രാൻസിസ് പാപ്പായുടെ സന്ദേശം വായിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

മനുഷ്യരാശിക്കെതിരെയുള്ള യുദ്ധങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ, കംബോഡിയയിലെ സീം റീപ്പിൽ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യ കുഴിബോംബുകളെ പറ്റിയുള്ള കൺവെൻഷൻ്റെ അഞ്ചാമത് അവലോകന സമ്മേളനത്തിൽ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടിയ ഫ്രാൻസിസ് പാപ്പായുടെ സന്ദേശം, ഐക്യരാഷ്ട്രസഭയ്ക്കും ജനീവയിലെ മറ്റ് അന്താരാഷ്ട്ര സംഘടനകൾക്കുംപരിശുദ്ധ സിംഹാസനത്തിൻ്റെ സ്ഥിരം നിരീക്ഷകൻ ആർച്ചുബിഷപ്പ് എത്തോരെ ബാലസ്ട്രേരോ വായിച്ചു.

നിരായുധീകരണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ശ്രമങ്ങളുടെ ചരിത്രത്തിൽ, ഈ സമ്മേളനം മനുഷ്യ വ്യക്തിയെ കേന്ദ്രീകരിച്ചും, പങ്കിടുന്ന ഉത്തരവാദിത്വത്തിലും അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതിനാൽ, ഇത് എല്ലാക്കാലത്തും ഒരു മാതൃകയായിരിക്കുമെന്നും, മറ്റു ഉടമ്പടികളുടെ വികസനത്തിനു സഹായകരമായിരിക്കുമെന്നും പാപ്പായുടെ സന്ദേശത്തിൽ പ്രത്യേകം അടിവരയിടുന്നു.

എന്നാൽ, ഈ സുപ്രധാന രേഖ പ്രാബല്യത്തിൽ വന്ന് 25 വർഷത്തിന് ശേഷവും, ഒരൊറ്റ മനുഷ്യകുടുംബമായി ജീവിക്കാനുള്ള മാനവികതയുടെ പരാജയമായി സംഘർഷങ്ങൾ തുടരുന്നത് ദൗർഭാഗ്യകരമാണെന്നും സന്ദേശത്തിൽ പറയുന്നു. യുദ്ധാനന്തരം ഭയാനകമായ ദുരിതങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്ന കുട്ടികളുടെ അവസ്ഥയെയും സന്ദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു.

അനുരഞ്ജനം, സമാധാനം, സമഗ്ര വികസനം എന്നിവയെ തടസ്സപ്പെടുത്തുന്ന യുദ്ധങ്ങൾ, നിരപരാധികളായ നിരാവധിയാളുകളുടെ ജീവൻ അപഹരിക്കുന്നതും ഏറെ വേദനയുളവാക്കുന്നുവെന്നു പാപ്പാ പറഞ്ഞു. കുഴിബോംബുകളുടെ ഉൽപാദനവും ഉപയോഗവും ഉടനടി നിർത്തണമെന്നും, നിരായുധീകരണത്തിനുള്ള കൺവൻഷൻ എല്ലാ രാജ്യങ്ങളും അംഗീകരിക്കണമെന്നും സന്ദേശത്തിൽ പാപ്പാ അഭ്യർത്ഥിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 November 2024, 15:12