വിശുദ്ധിയെന്ന ദൈവദാനത്തിനായി അപേക്ഷിക്കാൻ ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വിശുദ്ധി ദൈവദാനമാണെന്നും, വിശുദ്ധീകരിക്കുന്നത് ദൈവമാണെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ദൈവത്തെപ്പോലെ മറ്റുള്ളവരെ സ്നേഹിക്കാനുള്ള കഴിവ് നാം നേടുന്നത്, നമ്മെ സൗഖ്യപ്പെടുത്തുകയും സ്വാതന്ത്രരാക്കുകയും ചെയ്യുന്ന ദൈവകൃപയാലാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. നമ്മെയും വിശുദ്ധരാക്കാനും, അവന്റേതിന് തുല്യമായ ഒരു ഹൃദയം സ്വന്തമാക്കാനും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
സാമൂഹ്യമാധ്യമമായ എക്‌സിൽ നവംബർ 28 വ്യാഴാഴ്ച കുറിച്ച സന്ദേശത്തിലൂടെയാണ്, വിശുദ്ധിയിലും ദൈവസ്നേഹം അനുകരിച്ചുള്ള പരസ്പരസ്നേഹത്തിലും വളരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ പഠിപ്പിച്ചത്.
"#വിശുദ്ധി ദൈവത്തിന്റെ ദാനമാണ്. അവനാണ് നമ്മെ വിശുദ്ധീകരിക്കുന്നത്. ഇക്കാരണത്താൽ, നമ്മെയും വിശുദ്ധരാക്കണമേയെന്നും, നമ്മുടെ ഹൃദയത്തെയും അവന്റേതിന് തുല്യമാക്കണമേയെന്നും നമുക്ക് കർത്താവിനോട് അപേക്ഷിക്കാം. അവൻ നമ്മെ സ്നേഹിക്കുന്നതുപോലെ ഏവരെയും സ്നേഹിക്കുന്നതിൽനിന്ന് നമ്മെ തടയുന്ന എല്ലാത്തിൽനിന്നും, തന്റെ കൃപയാൽ, അവൻ നമ്മെ സ്വാതന്ത്രരാക്കുകയും നമ്മെ സൗഖ്യപ്പെടുത്തുകയും ചെയ്യുന്നു" എന്നായിരുന്നു #വിശുദ്ധി (#Holiness) എന്ന ഹാഷ്‌ടാഗോടുകൂടി പാപ്പാ എക്‌സിൽ കുറിച്ച സന്ദേശത്തിന്റെ പൂർണ്ണരൂപം.
EN: #Holiness is a gift from God; it is He who sanctifies us. We therefore ask the Lord to make us holy and our hearts like His. God's grace heals and frees us from all that prevents us from loving as He loves us.
La #santità è dono di Dio, è Lui che santifica. È per questo che chiediamo al Signore di farci santi, di rendere il nostro cuore simile al suo. Con la sua grazia Lui ci guarisce e ci libera da tutto ciò che ci impedisce di amare come Lui ci ama
5 കോടിയിലേറെ വരുന്ന എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണയായി, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, പോളിഷ്, അറബി, ലത്തീന്‍, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: