ഫ്രാൻസിസ് പാപ്പാ ഫ്രാൻസിസ് പാപ്പാ  (Vatican Media)

സന്തോഷപൂർവ്വം വേണം സുവിശേഷം പ്രഘോഷിക്കേണ്ടത്: ഫ്രാൻസിസ് പാപ്പാ

നവംബർ 27 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ നടത്തിയ പ്രഭാഷണത്തിൽനിന്നെടുത്ത ചിന്ത ഉൾക്കൊള്ളുന്ന സുവിശേഷപ്രഘോഷണം സംബന്ധിച്ച പാപ്പായുടെ എക്സ് സന്ദേശം. സുവിശേഷത്തിന്റെ സന്തോഷം ഉൾക്കൊണ്ട് വേണം പ്രഘോഷണം നടത്തേണ്ടത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

“സുവിശേഷം” എന്ന വാക്കിന്റെ അർത്ഥമറിഞ്ഞ്, സന്തോഷപൂർവ്വം സുവിശേഷപ്രഘോഷണം നടത്താൻ ഏവരെയും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. പരിശുദ്ധാരൂപിയുടെ ഫലമായ സന്തോഷവുമായി ബന്ധപ്പെട്ട് നവംബർ 27 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ പ്രബോധനം നടത്തിയതിന് പിന്നാലെയാണ് സാമൂഹ്യമാധ്യമമായ എക്‌സിലൂടെയും സുവിശേഷപ്രഘോഷകർ സന്തോഷപൂർവ്വം വേണം വചനമറിയിക്കേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചത്.

ദുഃഖമോ ദേഷ്യമോ മൂലം ഇരുണ്ട മുഖത്തോടെയാകരുത് വചനപ്രഘോഷണം നടത്തേണ്ടതെന്നും, വചനത്തിൽ മറഞ്ഞിരിക്കുന്ന വിലയേറിയ മുത്തുകളും നിധിയും കണ്ടെത്തിയതിലെ ആനന്ദം വെളിവാകുന്ന രീതിയിൽ വേണം നാം വചനം പ്രഘോഷിക്കേണ്ടതെന്നും പാപ്പാ വിശദീകരിച്ചു.

"സുവിശേഷം" എന്ന വാക്കിന്റെ അർത്ഥം സദ്വാർത്ത എന്നാണ്. അതുകൊണ്ടുതന്നെ, വക്രിച്ച വദനത്തോടും, ഇരുണ്ട മുഖത്തോടും കൂടി അത് മറ്റുള്ളവരെ അറിയിക്കാനാകില്ല, മറിച്ച്, അതിൽ ഒളിഞ്ഞിരിക്കുന്ന നിധിയും, വിലയേറിയ മുത്തും കണ്ടെത്തിയ ഒരുവന്റെ സന്തോഷത്തോടെ വേണം അത് പങ്കുവയ്‌ക്കേണ്ടത്" എന്നായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പരിഭാഷ. #പൊതുകൂടിക്കാഴ്ച (#GeneralAudience) എന്ന ഹാഷ്‌ടാഗോടുകൂടിയാണ് പാപ്പാ തന്റെ സന്ദേശം എക്‌സിൽ കുറിച്ചത്.

N: The word “Gospel” means glad tidings, and it cannot be communicated with a long face and sombre countenance. We must share the Gospel with the joy of those who have unearthed a hidden treasure and precious pearl. #GeneralAudience

IT: La parola “Vangelo” significa lieta notizia. Perciò non si può comunicare con musi lunghi e volto scuro, ma con la gioia di chi ha trovato il tesoro nascosto e la perla preziosa. #UdienzaGenerale

5 കോടിയിലേറെ വരുന്ന എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണയായി, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, പോളിഷ്, അറബി, ലത്തീന്‍, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 November 2024, 15:52