തിരയുക

ഇറ്റലിയിലെ മത്സ്യത്തൊഴിലാളികളും യൂറോപ്യൻ നാടുകളിലെ ആരോഗ്യസേവനങ്ങളുടെ സാർവ്വത്രികതയെയും സുസ്ഥിരതയെയും അധികരിച്ച് ഇറ്റലിയിലെ കത്തോലിക്കാ മെത്രാൻ സംഘം സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തവരുമടങ്ങിയ അയ്യായിരത്തിലേറെപ്പേരെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 23/11/24 ഇറ്റലിയിലെ മത്സ്യത്തൊഴിലാളികളും യൂറോപ്യൻ നാടുകളിലെ ആരോഗ്യസേവനങ്ങളുടെ സാർവ്വത്രികതയെയും സുസ്ഥിരതയെയും അധികരിച്ച് ഇറ്റലിയിലെ കത്തോലിക്കാ മെത്രാൻ സംഘം സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തവരുമടങ്ങിയ അയ്യായിരത്തിലേറെപ്പേരെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 23/11/24  (VATICAN MEDIA Divisione Foto)

കൂട്ടായ പ്രവർത്തനം, മത്സ്യബന്ധകരുടെയും ആരോഗ്യ പ്രവർത്തകരുടെയും പൊതു സവിശേഷത, പാപ്പാ!

ഇറ്റലിയിലെ മത്സ്യത്തൊഴിലാളികളും യൂറോപ്യൻ നാടുകളിലെ ആരോഗ്യസേവനങ്ങളുടെ സാർവ്വത്രികതയെയും സുസ്ഥിരതയെയും അധികരിച്ച് ഇറ്റലിയിലെ കത്തോലിക്കാ മെത്രാൻ സംഘം സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തവരുമടങ്ങിയ അയ്യായിരത്തിലേറെപ്പേരെ പാപ്പാ ശനിയാഴ്ച (23/11/24) വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ സ്വീകരിച്ചു സംബോധന ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മത്സ്യബന്ധനം ത്യാഗവും വെല്ലുവിളികൾക്കു മുന്നിൽ സ്ഥൈര്യവും ഐക്യവും അനിവാര്യമായ ദുഷ്കരമായ തൊഴിലാണെന്ന് മാർപ്പാപ്പാ.

ഇറ്റലിയിലെ മത്സ്യത്തൊഴിലാളികളും യൂറോപ്യൻ നാടുകളിലെ ആരോഗ്യസേവനങ്ങളുടെ സാർവ്വത്രികതയെയും സുസ്ഥിരതയെയും അധികരിച്ച് ഇറ്റലിയിലെ കത്തോലിക്കാ മെത്രാൻ സംഘം സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തവരുമടങ്ങിയ അയ്യായിരത്തിലേറെപ്പേരെ ശനിയാഴ്ച (23/11/24) വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ സ്വീകരിച്ച് സംബോധന ചെയ്ത ഫ്രാൻസീസ് പാപ്പാ ആദ്യം മത്സ്യബന്ധനത്തെക്കുറിച്ച് പരാമർശിക്കുകയായിരുന്നു.

പുരാതന തൊഴിലായ മീൻപിടുത്തത്തിന് സഭയുടെ തുടക്കവുമായുള്ള ബന്ധത്തെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു. ഈ തൊഴിലിൽ അടങ്ങിയിട്ടുള്ള കഷ്ടപ്പാടിനെക്കുറിച്ചു വിശദീകരിക്കുന്നതിന് രാത്രിമുഴുവൻ അദ്ധ്വാനിച്ചിട്ടും ഒന്നു കിട്ടാതെ മടങ്ങിയ മീൻപിടുത്തക്കാരെക്കുറിച്ചു പറയുന്ന സുവിശേഷ ഭാഗം പാപ്പാ അവലംബമാക്കി.

പതിവ് വെല്ലുവിളികൾക്കും പുതിയ അടിയന്തിര പ്രശ്നങ്ങൾക്കും മുന്നിൽ ത്യാഗവും സ്ഥിരോത്സാഹവും ആവശ്യമുള്ള കഠിനാധ്വാനമാണ് മത്സ്യബന്ധനം എന്നിരുന്നാലും ഇത് മത്സത്തൊഴിലാളികളെ നിരുത്സാഹപ്പെടുത്തുന്നില്ല, നേരെമറിച്ച് അവരുടെ കൂട്ടായപ്രവർത്തനത്തിന്, ഐക്യത്തിന് ഇന്ധനം പകരുകയാണ് ചെയ്യുന്നതെന്ന് പാപ്പാ പറഞ്ഞു. കടലിൽ പോകുന്നത് ഒറ്റയ്ക്കല്ലെന്നും വലയെറിയുന്നതിന് ഒത്തൊരുമിച്ച് അദ്ധ്വാനിക്കേണ്ടതുണ്ടെന്നും ഓരോരുത്തരുടെയും ദൗത്യങ്ങളിൽ വൈവിധ്യമുണ്ടെങ്കിലും തൊഴിലിൻറെ വിജയം ഓരോരുത്തരുടെയും സംഭാവനയെ ആശ്രയിച്ചിരിക്കുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരെ അഭിവാദ്യം ചെയ്യവെ പാപ്പാ അവരുടെ പ്രവർത്തനത്തിലും കൂട്ടായ്മയ്ക്കുള്ള, സംഘതാത്മക പ്രവർത്തനത്തിനുള്ള പ്രാധാന്യം എടുത്തുകാട്ടി.

കൂടാതെ, പരിചരിക്കുന്ന വ്യക്തികളും പരിചരണം ആവശ്യമുള്ളവരാണെന്ന വസ്തുത വിസ്മരിക്കരുതെന്ന് പാപ്പാ പറഞ്ഞു. ആരോഗ്യപ്രവർത്തകരുടെ ഉദാരത അംഗീകരിക്കുകയും അവരോടു ആദരവും മതിപ്പും കാണിച്ചും സഹായഹസ്തം നീട്ടിയും  അതു അവർക്കു തിരിച്ചുകൊടുക്കുകയും ചെയ്യേണ്ടതിൻറെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടി. ഏറ്റവും എളിയവരോടു സഹാനുഭൂതിയുള്ളവരായിരിക്കണമെന്നും ആരും പരിചരണത്തിൽ നിന്ന് ഒഴിവാക്കപ്പെടരുതെന്നും പാപ്പാ ആരോഗ്യപ്രവർത്തകരെ ഓർമ്മിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 November 2024, 15:45