ഫ്രാൻസീസ് പാപ്പാ രക്തദാന സംഘങ്ങളുടെ ഇറ്റാലിയൻ സംയുക്തസമിതിയുടെ (ഫിദാസ്- FIDAS) പ്രതിനിധികളെ ശനിയാഴ്ച (09/11/24) വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ ഫ്രാൻസീസ് പാപ്പാ രക്തദാന സംഘങ്ങളുടെ ഇറ്റാലിയൻ സംയുക്തസമിതിയുടെ (ഫിദാസ്- FIDAS) പ്രതിനിധികളെ ശനിയാഴ്ച (09/11/24) വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ   (ANSA)

രക്തദാനം ഐക്യദാർഢ്യ പാതയിലുള്ള മുന്നേറ്റമായി ജീവിക്കുക, പാപ്പാ

ഫ്രാൻസീസ് പാപ്പാ ഇറ്റലിയിലെ രക്തദാന സംഘങ്ങളുടെ സംയുക്തസമിതിയുടെ (ഫിദാസ്- FIDAS) പ്രതിനിധികളെ ശനിയാഴ്ച (09/11/24) വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മാനവികമായ ഉദാരതയുടെ ഒരു പ്രവർത്തി മാത്രമല്ല രക്തദാനമെന്നും  അത് കാരുണ്യത്തിൻറെ കർത്താവിനുള്ള ദാനമായി ക്രിസ്തുവിൽ ഐക്യപ്പെടുത്തുന്ന ഐക്യദാർഢ്യത്തിൻറെ പാതയിൽ ആത്മീയവളർച്ചയുടെ യാത്രയായി ജീവിക്കണമെന്നും മാർപ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

രക്തദാന സംഘങ്ങളുടെ ഇറ്റാലിയൻ സംയുക്തസമിതിയുടെ (ഫിദാസ്- FIDAS) പ്രതിനിധികളെ ശനിയാഴ്ച (09/11/24) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

രക്തദാനം എന്ന പ്രക്രിയയിൽ അടങ്ങിയിരിക്കുന്ന സന്തോഷം, സാക്ഷ്യം, ഐക്യദാർഢ്യം എന്നീ മൂന്നു കാര്യങ്ങളെക്കുറിച്ച് പാപ്പാ തദ്ദവസരത്തിൽ വിശദികരിച്ചു.സന്തോഷവും ഭാവാത്മകതയും സന്നദ്ധസേവന മേഖലയിൽ സാധാരണ കാണപ്പെടുന്ന സവിശേഷതയാണെന്ന് പാപ്പാ പറഞ്ഞു. സ്നഹത്തോടെ ദാനം ചെയ്യുമ്പോൾ അത് ആനന്ദഹേതുമായി പരിണമിക്കുന്നുവെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

രണ്ടാമത്തെ ഘടകമായ സാക്ഷ്യത്തെക്കുറിച്ചു പരാമർശിച്ച പാപ്പാ ഒരു കണ്ടുമുട്ടേണ്ട് ഒരു സഹോദരനെക്കാൾ തോല്പിക്കേണ്ട ഒരു ശത്രുവിനെ പലപ്പോഴും കാണുന്ന വ്യക്തിവാദത്താൽ മലിനമാക്കപ്പെട്ട ഒരു ലോകത്തിൽ രക്തദാനം ചെയ്യുന്നവരുടെ നിസ്വർത്ഥ പ്രവർത്തി നിസ്സംഗതയെയും ഏകാന്തതയെയും ജയിക്കുകയും അതിരുകളെയും വേലിക്കെട്ടുകളെയും ഭേദിക്കുകയും ചെയ്യുന്ന ഒരു അടയാളമാണെന്നു പ്രസ്താവിച്ചു.

രക്തം അതിൻറെ ജീവൽപ്രധാനമായ പ്രവർത്തനത്തിൽ തന്നെ വാചാലമായ ഒരു പ്രതീകമാണെന്ന് പാപ്പാ പറഞ്ഞു.രക്തത്തെ പിൻചെല്ലുന്നവൻ ശാരീരികമായും ആദ്ധ്യാത്മികമായും എത്തിച്ചേരുന്നത് ഹൃദയത്തിലാണെന്ന് പാപ്പാ മൂന്നാമത്തെ മാനമായ ഐക്യദാർഢ്യത്തെക്കുറിച്ചു വിശദീകരിക്കവെ ഉദ്ബോധിപ്പിച്ചു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 November 2024, 16:25