ഫ്രാൻസീസ് പാപ്പാ സ്പെയിനിലെ പമ്പ്ലോണ-തുദേല അതിരൂപതയിലെയും സാൻ സെബാസ്ത്യൻ രൂപതയിലെയും റെദെംപ്ത്തോരിസ് മാത്തെർ സെമിനാരിയിലെയും വൈദികാർത്ഥികളും രൂപതാദ്ധ്യക്ഷന്മാരുമടങ്ങിയ സംഘത്തെ ശനിയാഴ്ച (16/11/24) വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ. ഫ്രാൻസീസ് പാപ്പാ സ്പെയിനിലെ പമ്പ്ലോണ-തുദേല അതിരൂപതയിലെയും സാൻ സെബാസ്ത്യൻ രൂപതയിലെയും റെദെംപ്ത്തോരിസ് മാത്തെർ സെമിനാരിയിലെയും വൈദികാർത്ഥികളും രൂപതാദ്ധ്യക്ഷന്മാരുമടങ്ങിയ സംഘത്തെ ശനിയാഴ്ച (16/11/24) വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ.   (VATICAN MEDIA Divisione Foto)

സെമിനാരി, വൈദികൻ രക്ഷകനാകേണ്ടവനാണ് എന്ന് പഠിക്കുന്ന ഇടം, പാപ്പാ

ഫ്രാൻസീസ് പാപ്പാ, സ്പെയിനിലെ പമ്പ്ലോണ-തുദേല അതിരൂപതയിലെയും സാൻ സെബാസ്ത്യൻ രൂപതയിലെയും റെദെംപ്ത്തോരിസ് മാത്തെർ സെമിനാരിയിലെയും വൈദികാർത്ഥികളും രൂപതാദ്ധ്യക്ഷന്മാരുമടങ്ങിയ സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സെമിനാരി ഒരു തടവറയല്ല, പ്രത്യുത, ബന്ധനസ്ഥരെ മോചിപ്പിക്കേണ്ട മനുഷ്യനാണ് വൈദികൻ എന്നു പഠിക്കാനുള്ള വേദിയാണ് അതെന്ന് മാർപ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

സ്പെയിനിലെ പമ്പ്ലോണ-തുദേല അതിരൂപതയിലെയും സാൻ സെബാസ്ത്യൻ രൂപതയിലെയും റെദെംപ്ത്തോരിസ് മാത്തെർ സെമിനാരിയിലെയും വൈദികാർത്ഥികളും രൂപതാദ്ധ്യക്ഷന്മാരുമടങ്ങിയ സംഘത്തെ ശനിയാഴ്ച (16/11/24) വത്തിക്കാനിൽ സ്വീകരിച്ച വേളയിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞത്.

പരിത്രാതാവായ യേശുവിൻറെ ജീവസുറ്റ രൂപമല്ലാതെ മറ്റൊന്നുമല്ല വൈദികനെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. നാം കാരഗൃഹങ്ങൾ സന്ദർശിക്കുകയും തടവുകാർക്ക് സാന്ത്വന തൈലവും പ്രത്യാശയുടെ വീഞ്ഞും നല്കുകയും ചെയ്യണമെന്ന് പാപ്പാ പറഞ്ഞു. തങ്ങളുടെ സെമിനാരികളിൽ തിരിച്ചെത്തിയാൽ എല്ലാവരും തടവറസന്ദർശനത്തിനു പോകണമെന്ന നിർദ്ദേശവും പാപ്പാ നല്കി. അതു പോലെതന്നെ പൗരോഹിത്യം സ്വീകരിച്ചു കഴിഞ്ഞാൽ തടവറ സന്ദർശനത്തിന് മുൻഗണന നല്കണമെന്നും പാപ്പാ അവരോടു പറഞ്ഞു.

തങ്ങൾ സ്വീകരിക്കുന്ന പൗരോഹിത്യാഭിഷേകം കാരാഗൃഹവാസികളെ, ബന്ധനസ്ഥരെ, നിരവധികാര്യങ്ങളാൽ, സംസ്കാരത്താൽ, സമൂഹത്താൽ, തെറ്റുകളാൽ, നിഗുഢ പാപങ്ങളാൽ ബന്ധനസ്ഥരാവയവരെ മോചിപ്പിക്കാനുള്ളതാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 November 2024, 12:56