ഫ്രാൻസീസ് പാപ്പാ, സേവനവും പഠനവും ആഗോള വിദ്യഭ്യാസ ഉടമ്പടിയും എന്ന ശീർഷകത്തിൽ സംഘടിപ്പിക്കപ്പെട്ട സർവകലാശാലാ ചർച്ചാ യോഗത്തിൽ സംബന്ധിച്ചവരുമൊത്ത് വത്തിക്കാനിൽ, 09/11/24 ഫ്രാൻസീസ് പാപ്പാ, സേവനവും പഠനവും ആഗോള വിദ്യഭ്യാസ ഉടമ്പടിയും എന്ന ശീർഷകത്തിൽ സംഘടിപ്പിക്കപ്പെട്ട സർവകലാശാലാ ചർച്ചാ യോഗത്തിൽ സംബന്ധിച്ചവരുമൊത്ത് വത്തിക്കാനിൽ, 09/11/24   (Vatican Media)

വിദ്യഭ്യാസം ജിജ്ഞാസയുടെ സംസ്കൃതി പരിപോഷിപ്പിക്കണം, പാപ്പാ!

ഫ്രാൻസീസ് പാപ്പാ, സേവനവും പഠനവും ആഗോള വിദ്യഭ്യാസ ഉടമ്പടിയും എന്ന ശീർഷകത്തിൽ സംഘടിപ്പിക്കപ്പെട്ട സർവകലാശാലാ ചർച്ചാ യോഗത്തിൽ സംബന്ധിച്ചവരെ ശനിയാഴ്ച വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിദ്യഭ്യാസ രീതിയിൽ മാറ്റം വരുത്തിയില്ലെങ്കിൽ നമുക്ക് ലോകത്തെ പരിവർത്തനനം ചെയ്യാനാകില്ലെന്ന് മാർപ്പാപ്പാ.

സേവനവും പഠനവും ആഗോള വിദ്യഭ്യാസ ഉടമ്പടിയും എന്ന ശീർഷകത്തിൽ സംഘടിപ്പിക്കപ്പെട്ട സർവകലാശാലാ ചർച്ചാ യോഗത്തിൽ സംബന്ധിച്ചവരെ ശനിയാഴ്ച (09/11/24) വത്തിക്കാനിൽ  സ്വീകിരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ്സ പാപ്പാ.

ക്ഷണിക നിമിഷം എന്ന ചലച്ചിത്രത്തിലെ നായകനായ അദ്ധ്യാപകൻ വിദ്യഭ്യാസത്തെ സംബന്ധിച്ച വിഭിന്നമായൊരു വീക്ഷണം, അതായത് വിദ്യഭ്യാസമെന്നാൽ വിദ്യ പകർന്നു നല്കുക മാത്രമല്ല ജിവിതത്തെ രൂപാന്തരപ്പെടുത്തുകയും വേണം എന്ന ആശയം അവതരിപ്പിക്കുന്നത് പാപ്പാ അനുസ്മരിച്ചു.

ഈ രീതി യേശുവിൻെറ പ്രബോധന ശൈലിയിൽ വളരെ പ്രകടമാണെന്നും അമൂർത്തമായിട്ടല്ല യേശു സംസാരിക്കുന്നതെന്നും എല്ലാവർക്കും മനസ്സിലാകത്തക്കവിധം ലളിതമായ രീതിയിലാണെന്നും പാപ്പാ വിശദീകരിച്ചു. യേശുവിൻറെ പ്രബോധന ശൈലിയായ ഉപമയെക്കുറിച്ചു പരാമാർശിച്ച പാപ്പാ  കേൾവിക്കാരൻ ഗുണഭോക്താവായിരിക്കുക മാത്രമല്ല അവൻ നേരിട്ടു രംഗത്തേക്കിറങ്ങണമെന്നതും യേശുവിൻറെ ലക്ഷ്യമാണെന്ന് ഉദ്ബോധിപ്പിച്ചു.

ഈ ശൈലിയുമായി താരതമ്യപ്പെടുത്തുമ്പോൾ, നിലവിലെ ആഗോളവൽക്കരണം വിദ്യാഭ്യാസ രംഗത്ത് ഒരു അപകടസാദ്ധ്യത ഉളവാക്കുന്നുവെന്നും, അതായത്, രാഷ്ട്രീയവും സാമ്പത്തികവുമായ താൽപ്പര്യങ്ങൾക്ക് പലപ്പോഴും വിധേയമാകുന്ന ചില പരിപാടികൾ കൊണ്ടുവരുന്നുവെന്നും, അത് വിദ്യാഭ്യാസ പ്രവർത്തനത്തെ കപടതയിലേക്കു നയിക്കുകയും  മാനവാന്തസ്സിൻറെ ഉന്നമനത്തിൽ നിന്നും സത്യാന്വേഷണത്തിൽ നിന്നും വളരെ വ്യത്യസ്തമായ ഉദ്ദേശ്യങ്ങൾക്കുള്ള ഉപകരണമാക്കി മാറ്റുകയും ചെയ്യുന്നുവെന്ന് പാപ്പാ പറയുന്നു.

വാസ്‌തവത്തിൽ, വിദ്യാഭ്യാസം, ക്ലാസ് മുറികളോ വായനശാലയൊ വിട്ടുകഴിഞ്ഞാൽ അവസാനിക്കുന്ന ഒരു പ്രവർത്തനമല്ലെന്നും അത് ജീവിതത്തിലും കണ്ടുമുട്ടലുകളിലും നമ്മുടെ അനുദിന പാതകളിലും തുടരേണ്ടതാണെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു. സമാധാനവും നീതിയും സംജാതമാക്കുകയും സകല ജനതകളെയും സ്വാഗതം ചെയ്യുകയും ചെയ്യുന്നതായ ഒരു വിദ്യഭ്യാസ സഖ്യമാണ് താൻ മുന്നോട്ടു വയ്ക്കുന്നതെന്ന് ഈ സഖ്യം ജനതകൾ തമ്മിലുള്ള സംഭാഷണവും നമ്മുടെ പൊതുഭവനത്തൻറെ പരിപാലനവും പരിപോഷിപ്പിക്കുമെന്നും പാപ്പാ പറഞ്ഞു

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 November 2024, 16:56