പരിശുദ്ധാത്മാശ്വാസത്തിൻറെ വ്യാഖ്യാതാക്കളാകുക, പ്രത്യാശ പകരുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പ്രത്യാശയുടെ ദാരുണമായ ഒരു അഭാവത്തിന് നാമിന്ന് സാക്ഷികളാകുന്നുവെന്ന് മാർപ്പാപ്പാ.
നവംബർ 23-ന്, ശനിയാഴ്ച, കണ്ണിചേർത്ത “എക്സ്” (X) സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ അവസ്ഥ എടുത്തുകാട്ടിയിരിക്കുന്നത്.
പാപ്പാ കുറിച്ചത് ഇപ്രകാരമാണ്:
“പ്രത്യാശയുടെ ദാരുണമായ ക്ഷാമത്തിന് ഇന്ന് നാം സാക്ഷികളാണ്. എത്രയെത്ര മുറിവുകൾ, നികത്തപ്പെടാത്ത വിടവുകൾ എത്രയാണ്, ആശ്വസിപ്പിക്കപ്പെടാത്ത വേദന എത്രയാണ്! ആകയാൽ, നമുക്ക് ആത്മാവിൻറെ സാന്ത്വനത്തിൻറെ വ്യാഖ്യാതാക്കളാകാം, നമുക്ക് പ്രത്യാശ പകരാം, കർത്താവ് നമ്മുടെ യാത്രയിൽ പുതിയ വഴികൾ തുറക്കും”.
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Oggi assistiamo a una tragica carestia della speranza. Quante ferite, quanti vuoti non colmati, quanto dolore senza consolazione! Facciamoci allora interpreti della consolazione dello Spirito, trasmettiamo speranza e il Signore aprirà vie nuove sul nostro cammino.
EN: Today our world is experiencing a tragic 'famine' of hope. So much pain, emptiness, and inconsolable grief surrounds us! May we become messengers of the consolation bestowed by the Spirit. When we radiate hope, the Lord opens new paths along our journey.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: