തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

ദൈവത്തിൻറെ വിസ്മയങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കുക, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ “എക്സ്” സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഒന്നും പ്രതീക്ഷിക്കാതെ വിതയ്ക്കുന്നവരുടെ ക്ഷമ നമുക്കാവശ്യമാണെന്ന് മാർപ്പാപ്പാ.

നവംബർ 30-ന്, ശനിയാഴ്ച, കണ്ണിചേർത്ത “എക്സ്” (X)  സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.

പാപ്പാ കുറിച്ചത് ഇപ്രകാരമാണ്:

“നമ്മെ ഏല്പിച്ചിരിക്കുന്ന ചെറിയ വിത്ത്, ഒന്നും പ്രതീക്ഷിക്കാതെ വിതയ്ക്കുന്നവരുടെയും ദൈവത്തിൻറെ സമയങ്ങൾക്കും ആശ്ചര്യങ്ങൾക്കും വേണ്ടി കാത്തിരിക്കാൻ അറിയുന്നവരുടെയും ക്ഷമയോടുകൂടി സന്തോഷത്തോടെയും വിനയത്തോടെയും നട്ടു വളർത്താം”.

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Coltiviamo con gioia e umiltà il piccolo seme che ci è affidato, nella pazienza di chi semina senza pretendere nulla e di chi sa aspettare i tempi e le sorprese di Dio.

EN: May we joyfully and humbly cultivate the little seed entrusted to us. We need the patience of those who sow without expecting anything, knowing how to wait for God’s surprises.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 November 2024, 18:00