വിശുദ്ധർ വിലയേറിയ പവിഴങ്ങൾ, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വിശുദ്ധരുടെ ജീവിതം യേശുവിൻറെ സുവിശേഷസന്ദേശത്തിൻറെ ആവിഷ്കാരമാണെന്ന് മാർപ്പാപ്പാ.
ചൊവ്വാഴ്ച (05/11/24) ഫ്രാൻസീസ് പാപ്പാ, “എക്സ്” (X) സാമൂഹ്യമാദ്ധ്യമത്തിൽ, അതായത്, മുൻട്വിറ്ററിൽ “വിശുദ്ധർ” (#Saints) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത സന്ദേശത്തിലാണ് ഈ ഉദ്ബോധനമുള്ളത്.
പാപ്പാ കുറിച്ച പ്രസ്തുത സന്ദേശം ഇപ്രകാരമാണ്:
“വിശുദ്ധർ വിലയേറിയ മുത്തുകളാണ്; സുവിശേഷത്തിൻറെ ആകർഷക വ്യാഖ്യാനമായി നിലകൊള്ളുന്നതിനാൽ അവരെപ്പോഴും സജീവമായിരിക്കുന്നവും പ്രസക്തരുമാണ്. ദൈവം നമ്മുടെ പിതാവാണെന്നും എല്ലാവരേയും അളവറ്റ സ്‌നേഹത്തോടെ സ്‌നേഹിക്കുന്നുവെന്നുമുള്ള, യേശു നമുക്കായി കൊണ്ടുവന്ന, സുവാർത്തയുടെ ദൃഷ്ടാന്തമാണ് അവരുടെ ജീവിതം.”
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്” അഥവാ, ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: I #Santi sono perle preziose; sono sempre vivi e attuali, perché rappresentano un affascinante commento del Vangelo. La loro vita è l’illustrazione della Buona Notizia che Gesù ci ha portato: che Dio è nostro Padre e ama tutti con amore immenso.
EN: The #Saints are precious pearls and are always living and relevant, because they provide a fascinating commentary on the Gospel. Their lives are an illustration of the Good News that Jesus brought to humanity: God is our Father, who loves everyone with boundless love.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: