ദുർബ്ബലരെ ചൂഷണം ചെയ്യുന്നത് മാഹാ പാപം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ദൈവത്തോടൊപ്പം പാവപ്പെട്ടവരും ദുർബ്ബലരുമായവർക്കും നാം പ്രാഥമ്യം കല്പിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
നവംബർ 16-ന്, ശനിയാഴ്ച, കണ്ണിചേർത്ത “എക്സ്” (X) സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
പാപ്പാ കുറിച്ചത് ഇപ്രകാരമാണ്:
“ദുർബ്ബലരെ ചൂഷണം ചെയ്യുന്നത് വലിയ പാപമാണ്, അത് സാഹോദര്യത്തെയും സമൂഹത്തെയുംനശിപ്പിക്കുന്ന ഗുരുതര പാപമാണ്. യേശുവിൻറെ ശിഷ്യരായ നമ്മൾ, സുവിശേഷത്തിൻറെ പുളിമാവ് ലോകത്തിലേക്ക് കൊണ്ടുവരാൻ അഭിലഷിക്കുന്നു: ദൈവത്തിന് പ്രഥമ സ്ഥാനം, അവിടത്തൊടൊപ്പം, അവിടന്ന് സവിശേഷമാം വിധം സ്നേഹിക്കുന്ന, ദരിദ്രരും ദുർബ്ബലരുമായവർക്കും”.
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: È un peccato grave sfruttare i più deboli, un peccato grave che corrode la fraternità e devasta la società. Noi, discepoli di Gesù, vogliamo portare nel mondo il lievito del Vangelo: Dio al primo posto e insieme a Lui coloro che Egli predilige, i poveri e i deboli.
EN: It is a grave sin to exploit the vulnerable, a grave sin that corrodes fraternity and devastates society. As disciples of Jesus, we desire to bring to the world the leaven of the Gospel. May we
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: