പ്രാർത്ഥനയും പ്രത്യാശയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പ്രാർത്ഥനയും പ്രത്യാശയും തമ്മിലുള്ള അഭേദ്യ ബന്ധം പാപ്പാ എടുത്തുകാട്ടുന്നു.
ചൊവ്വാഴ്ച (26/11/24) “എക്സ്” (X) സാമൂഹ്യമാദ്ധ്യമത്തിൽ, അതായത്, മുൻട്വിറ്ററിൽ “പ്രാർത്ഥനാവത്സരം” (#YearOfPrayer) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇത് പറഞ്ഞിരിക്കുന്നത്.
പാപ്പാ കുറിച്ച പ്രസ്തുത ഹ്രസ്വ സന്ദേശം ഇപ്രകാരമാണ്:
“പ്രാർത്ഥനയാണ് പ്രത്യാശയുടെ ആത്മാവ്.”
നടപ്പു വർഷം ജനുവരി 21-ന്, ത്രികാലപ്രാർത്ഥനയുടെ സമാപന വേളയിലാണ് പാപ്പാ ഇക്കൊല്ലം ഡിസംബർ 24-ന് ആരംഭിക്കാൻ പോകുന്ന ജൂബിലി വത്സരത്തിന് ഒരുക്കമായി പ്രാർത്ഥനാ വത്സരത്തിന് തുടക്കം കുറിച്ചത്. ഈ ജൂബിലവത്സരത്തിൻറെ മുദ്രാവാക്യം “പ്രത്യാശയുടെ തീർത്ഥാടകർ” എന്നതാണ്.
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്” അഥവാ, ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: La preghiera è l’anima della speranza. #AnnodellaPreghiera
EN: Prayer is the soul of hope. #YearOfPrayer
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: