യുവത, ജീവൻറെ സൗഷ്ഠവത്തിൻറെയും നവീനതയുടെയും സാക്ഷികളാകേണ്ടവർ, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സ്വപ്നം കാണാനുള്ള കഴിവ് ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് പാപ്പാ യുവതീയുവാക്കളോട്.
ഇറ്റലിയിലെ യുവജനസമിതിയുടെ നൂറോളം പ്രതിനിധികളെ ഫ്രാൻസീസ് പാപ്പാ ശനിയാഴ്ച (16/11/24) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു.
സ്വപ്നം കാണാനുള്ള കഴിവ് ഒരു യുവാവിനൊ യുവതിക്കൊ നഷ്ടപ്പെടുമ്പോൾ വാർദ്ധക്യം പ്രാപിക്കുകയാണ് ചെയ്യുന്നതെന്ന് പറഞ്ഞ പാപ്പാ നിരാശപ്പെടുത്താത്ത പ്രത്യാശയുമായി മുന്നേറാൻ യുവതീയുവാക്കൾക്ക് പ്രചോദനം പകരുകയും പ്രത്യാശ കവർച്ച ചെയ്യപ്പെടാൻ അനുവദിക്കരുതെന്ന് അവരെ ഓർമ്മിപ്പിക്കുകയും ചെയ്തു.
മാന്യമായ തൊഴിൽ, കുടുംബം, വിദ്യഭ്യാസം, സൃഷ്ടിയുടെ പരിപാലനം, നൂതന സാങ്കേതിക വിദ്യകൾ തുടങ്ങി വിവിധ തലങ്ങളിൽ ഇന്നുയരുന്ന വെല്ലുവിളികളെക്കുറിച്ചും യുവജനങ്ങൾക്കിടയിലുള്ള വെളിപ്പെടുത്തപ്പെടാത്ത ആത്മഹത്യകളെക്കുറിച്ചും പാപ്പാ പരാമർശിച്ചു.
ദൈവം നിന്നെ സ്നേഹിക്കുന്നു, നിന്നെ രക്ഷിക്കുന്നു, അവൻ ജീവിക്കുന്നു എന്ന ബോധ്യം പുലർത്തിയാൽ പ്രത്യാശ വ്യർത്ഥമാകില്ല എന്ന ഉറപ്പ് പാപ്പാ നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: