തിരയുക

ജന്മദിനത്തിനു രണ്ടു ദിവസം മുമ്പ് പതിനഞ്ചാം തീയതി ഞായറാഴ്ച  അജക്സിയോ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പാപ്പായ്ക്ക് റോമിലെ വിമാനത്താവളത്തിൽ വച്ച് യുണിവിഷൻ ടെലെവിഷൻറെ പ്രതിനിധി ശ്രീമതി വലന്തീന അലസത്സ്രാക്കി സമ്മാനിച്ച പിറന്നാൾ കേക്കുമായി ജന്മദിനത്തിനു രണ്ടു ദിവസം മുമ്പ് പതിനഞ്ചാം തീയതി ഞായറാഴ്ച അജക്സിയോ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പാപ്പായ്ക്ക് റോമിലെ വിമാനത്താവളത്തിൽ വച്ച് യുണിവിഷൻ ടെലെവിഷൻറെ പ്രതിനിധി ശ്രീമതി വലന്തീന അലസത്സ്രാക്കി സമ്മാനിച്ച പിറന്നാൾ കേക്കുമായി  (ANSA)

പാപ്പായുടെ ജന്മദിനത്തിൽ പ്രാർത്ഥനയുമായി യുവതയും പാർപ്പിടരഹിതരും!

ഫ്രാൻസീസ് പാപ്പായുടെ 88-ആം പിറന്നാൾ ഡിസംബർ 17-ന് , ചൊവ്വാഴ്ച. ആശംസകൾ - പ്രാർത്ഥനകൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

എൺപത്തിയെട്ടാം പിറന്നാൾ ദിനത്തിൽ ഫ്രാൻസീസ് പാപ്പായ്ക്കു വേണ്ടി യുവജനങ്ങളും പാർപ്പിടരഹിതരും ചേർന്ന് പ്രത്യേക പ്രാർത്ഥന നടത്തി.

റോമിൽ പാർപ്പിടരഹിതരായവർക്ക് എല്ലാ ചൊവ്വാഴ്ചയും സേവനവുമായി എത്തുന്ന റോമിലെ ക്രൈസ്തവ തൊഴിലാളിപ്രസ്ഥാനാംഗങ്ങളായ യുവതീയുവാക്കളാണ് അവർ സഹായിക്കുന്നവരുമൊത്ത് ഈ പ്രാർത്ഥന നടത്തിയത്.

തൻറെ ജന്മദിനത്തിൽ, പതിനേഴാം തീയതി ചൊവ്വാഴ്ച പാപ്പാ സാധാരണ ദിനത്തിലെന്നപോലെ ഔദ്യോഗിക കൃത്യങ്ങളിൽ മുഴുകി.  റെജീന മരിയ സിവോറി- മാരിയൊ ഹൊസേ ബെർഗോള്യൊ ദമ്പതികളുടെ മകനായി 1936 ഡിസംബർ 17-ന് തെക്കെ അമേരിക്കൻ നാടായ അർജന്തീനയിൽ ബുവെനോസ് അയിരെസിലുള്ള ഫ്ലോറെസ് എന്ന സ്ഥലത്താണ് ഫ്രാൻസീസ് പാപ്പാ ജനിച്ചത്. ഇക്കഴിഞ്ഞ 13-ന് പാപ്പായുടെ പൗരോഹിത്യത്തിൻറെ അമ്പത്തിയഞ്ചാം വാർഷികമായിരുന്നു. 1969 ഡിസംബർ 13-നായിരുന്നു പൗരോഹിത്യ സ്വീകരണം. പത്രോസിൻറെ 265-ാമത്തെ പിൻഗാമിയായി 2013 മാർച്ച് 13-ന് തിരഞ്ഞെടുക്കപ്പെട്ട അന്നത്തെ കർദ്ദിനാൾ ഹൊർഹെ മാരിയൊ ബെർഗോള്യൊ ഫ്രാൻസീസ് എന്ന നാമം സ്വീകരിക്കുകയും അക്കൊല്ലം തന്നെ മാർച്ച് 19-ന് സഭാഭരണം ആരംഭിക്കുകയും ചെയ്തു.

പാപ്പായ്ക്ക് ജന്മദിനാശംസകളുടെ പ്രവാഹമാണ്. കൃപയുടെതായ ജൂബലിവത്സരം ഉപരിമെച്ചപ്പെട്ട രീതിയിൽ ജീവിക്കുന്നതിനും സഭയെ കൂടുതൽ പ്രേഷിതയും എല്ലാവരെയും സ്വാഗതം ചെയ്യുന്നതിൽ ഉത്സുകയുമാക്കിത്തീർക്കുന്നതിന് തങ്ങളുടെ ഹൃദയത്തിൻറെ വിശുദ്ധ വാതിൽ തുറക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഇറ്റലിയിലെ കത്തോലിക്കാമെത്രാൻ സംഘം പാപ്പായ്ക്കയച്ച പിറന്നാളാശംസാ സന്ദേശത്തിൽ പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 December 2024, 12:22