തിരയുക

മധ്യാഹ്ന പ്രാർത്ഥനാവേളയിൽ ഫ്രാൻസിസ് പാപ്പാ മധ്യാഹ്ന പ്രാർത്ഥനാവേളയിൽ ഫ്രാൻസിസ് പാപ്പാ   (VATICAN MEDIA Divisione Foto)

സമാധാനം ഉറപ്പാക്കണം: ഫ്രാൻസിസ് പാപ്പാ

ക്രിസ്തുമസ് കാലഘട്ടത്തിൽ യുദ്ധ കെടുതികൾ അനുഭവിക്കുന്ന രാജ്യങ്ങളിൽ വെടിനിർത്തൽ സാധ്യമാക്കികൊണ്ടു സമാധാനം പുനഃസ്‌ഥാപിക്കുവാൻ പാപ്പാ അഭ്യർത്ഥിച്ചു.

സി. റോസ്   മരിയ

ഡിസംബർ മാസം  എട്ടാം തിയതി  ഞായറാഴ്ച്ച, ഫ്രാൻസിസ് പാപ്പാ, വത്തിക്കാൻ  ചത്വരത്തിൽ  നയിച്ച  ത്രികാല പ്രാർത്ഥനയുടെ   അവസാനo  നടത്തിയ  അഭ്യർത്ഥനകളിൽ ക്രിസ്തുമസിനു  മുമ്പ് യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിൽ വെടിനിർത്തൽ ഉറപ്പാക്കണമെന്ന്, സംസ്ഥാന നേതാക്കളോടും അന്താരാഷ്ട്ര സമൂഹത്തോടും അഭ്യർത്ഥിച്ചു.

ലോകത്തിന്റെ പല ഭാഗങ്ങളിലായി     യുദ്ധം അനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ഫ്രാൻസിസ് പാപ്പാ  ഏവരേയും ക്ഷണിച്ചു. ഉക്രൈൻ, ഇസ്രായേൽ ,പാലസ്തീൻ, ലെബനൻ,  സിറിയ,  മ്യാൻമർ, സുഡാൻ  എന്നീ  രാജ്യങ്ങളെ  പേരെടുത്തു  പരാമർശിച്ചു.

"എവിടെയൊക്കെ ആളുകൾ യുദ്ധവും അക്രമവും അനുഭവിക്കുന്നുവോ അവിടെയെല്ലാം നമുക്ക് സമാധാനത്തിനായി പ്രാർത്ഥിക്കാം”, പാപ്പാ അഭ്യർത്ഥിച്ചു.

2023 ഒക്‌ടോബർ 7-ന്   ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന് ശേഷം, 40,300-ലധികം ആളുകൾ കൊല്ലപ്പെടുകയും, ഗാസയിലും അയൽരാജ്യമായ ലെബനനിലും കഴിഞ്ഞ മാസങ്ങളിൽ ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുന്നതിന്റെയും ഇടയിലാണ് പാപ്പായുടെ   ഈ അഭ്യർത്ഥന.

സുഡാനിൽ സൈന്യവും, അർദ്ധസൈനിക വിമതരും തമ്മിലുള്ള പോരാട്ടത്തിൽ 2023 ഏപ്രിൽ മുതൽ 60,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ഇതിനോടൊപ്പം, സിറിയയിലെ  നിലവിലുള്ള അസ്ഥിരമായ സാഹചര്യത്തെ കുറിച്ചും പാപ്പാ  പരാമർശിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 December 2024, 13:12