തിരയുക

യേശുവിന്റെ ജനനചിത്രീകരണ രംഗം (അസ്സീസി) യേശുവിന്റെ ജനനചിത്രീകരണ രംഗം (അസ്സീസി)  (ANSA)

ദൈവം നമ്മെ സ്നേഹിക്കുന്നു എന്നതാണ് ക്രിസ്തുമസിന്റെ സന്ദേശം: പാപ്പാ

ക്രിസ്തുമസിന്റെ ചൈതന്യം ജീവിതത്തിൽ ഉൾക്കൊള്ളണമെന്നും, ഈ ചൈതന്യം, സാഹോദര്യബന്ധത്തിൽ നമ്മെ ഉറപ്പിക്കുവാൻ, സ്വാധീനഹേതുവാകണമെന്നു ഓർമ്മപ്പെടുത്തിക്കൊണ്ട് ഫ്രാൻസിസ് പാപ്പാ എക്സ് (X) സന്ദേശം പങ്കുവച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ബാഹ്യ ആർഭാടങ്ങളിൽ മാത്രം ഒതുങ്ങിപോകുവാൻ അപകടസാധ്യതയുള്ള ക്രിസ്തുമസ് ആഘോഷങ്ങളിൽ, യഥാർത്ഥ സ്നേഹത്തിന്റെ സാക്ഷ്യം നൽകണമെന്നും, യേശുവിനെ നമ്മുടെ ജീവിതത്തിന്റെ സാധാരണ നിലകളിൽ ആയിരുന്നുകൊണ്ട്, പങ്കുവയ്ക്കണമെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ഡിസംബർ മാസം മുപ്പതാം തീയതി തിങ്കളാഴ്ച്ച സമൂഹമാധ്യമമായ എക്‌സിൽ (X) കുറിച്ച സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പാ ഇക്കാര്യം അടിവരയിട്ടുപറഞ്ഞത്.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

“നമുക്ക് പുൽക്കൂടുകളിലേക്ക്, യേശുവിന്റെ ജനനരംഗ ചിത്രീകരണത്തിലേക്ക്  നമ്മുടെ ദൃഷ്ടികൾ ഉറപ്പിക്കാം.  അവിടെ പ്രകാശത്തിന്റെയും, സമാധാനത്തിന്റെയും അതുപോലെ ദാരിദ്ര്യത്തിന്റെയും, ഉപേക്ഷിക്കലിന്റെയുമൊക്കെ രംഗങ്ങൾ നമുക്ക് കാണുവാൻ സാധിക്കും. ആട്ടിടയർക്കൊപ്പം, യഥാർത്ഥ പിറവിതിരുനാളിലേക്ക് നമുക്ക് പ്രവേശിക്കാം. ഒപ്പം, നാം ആയിരിക്കുന്ന അവസ്ഥയിൽ യേശുവിനു നമ്മെ തന്നെ സമർപ്പിക്കാം. അപ്രകാരം, യേശുവിൽ, ക്രിസ്തുമസിൻ്റെ യഥാർത്ഥ ചൈതന്യം ആസ്വദിക്കുവാനും, ദൈവത്താൽ സ്നേഹിക്കപ്പെടുന്നതിൻ്റെ സൗന്ദര്യം അനുഭവിക്കുവാനും നമുക്ക് സാധിക്കും.”

IT: Fermiamoci a guardare il presepe, la nascita di Gesù: la luce e la pace, la povertà e il rifiuto. Entriamo nel vero #Natale con i pastori, portiamo a Gesù quello che siamo. Così, in Gesù, assaporeremo lo spirito vero del Natale: la bellezza di essere amati da Dio.

EN: Let us pause to look at the birth of Jesus in the nativity scene, at its light and peace, at His poverty and rejection. Let us enter the true #Christmas with the shepherds, bringing to Jesus what we are. Through Jesus, we will taste the beauty of being loved by God.

#ക്രിസ്തുമസ് എന്ന ഹാഷ്ടാഗ്  കൂട്ടിച്ചേർത്താണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം പങ്കുവച്ചത്. വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്”  അഥവാ, ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 December 2024, 13:43