ക്രിസ്തുവിന്റെ ഹൃദയത്തോട് നാം അനുരൂപപ്പെടണം: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
യുദ്ധങ്ങളാൽ ഏറെ കലുഷിതമായ ലോകത്തിൽ, സ്നേഹവും നീതിയും, ഐക്യവും പുനഃസ്ഥാപിക്കണമെങ്കിൽ യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി ഏറെ ആവശ്യമാണെന്നു ഫ്രാൻസിസ് പാപ്പാ പറഞ്ഞു. സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പാ ഈ ആത്മീയ ചിന്ത അടിവരയിട്ടു പറഞ്ഞത്.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"ക്രിസ്തുവിൻ്റെ ഹൃദയം ഒരു വഴിയാണ്, അതൊരു ദാനമാണ്, അതൊരു കണ്ടുമുട്ടലാണ്. അവിടെ നമുക്ക് ആരോഗ്യകരവും സന്തോഷകരവുമായ രീതിയിൽ ആശയവിനിമയം നടത്താനും, ഈ ലോകത്ത് സ്നേഹത്തിൻ്റെയും നീതിയുടെയും രാജ്യം കെട്ടിപ്പടുക്കാനും കഴിയും. ക്രിസ്തുവിന്റെ തിരുഹൃദയത്തോട് നമ്മുടെ ഹൃദയങ്ങളെ ഐക്യപ്പെടുത്തുമ്പോൾ സാമൂഹികമായ ഈ അത്ഭുതം സാധ്യമാകുന്നു."
IT: Il Cuore di Cristo è uscita, è dono, è incontro. In Lui diventiamo capaci di relazionarci in modo sano e felice e di costruire in questo mondo il Regno d’amore e di giustizia. Il nostro cuore unito a quello di Cristo è capace di questo miracolo sociale.
EN: The heart of Christ is openness, gift, and encounter. In Christ, we learn to relate to one another in wholesome and happy ways, in order to build up God’s kingdom of love and justice on earth. United with the heart of Christ, our hearts are capable of working this social miracle.
5 കോടിയിലേറെ വരുന്ന എക്സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണയായി, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, പോളിഷ്, അറബി, ലത്തീന്‍, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: