തിരയുക

ഇറ്റലിയിലെ ബാപ്റ്റിസ്റ്റ് ഇവഞ്ചേലിക്കൽ സമൂഹത്തിൻറെ നാടോടിജനവിഭാഗത്തിനായുള്ള (റോം ജനത - Rom) സംഘത്തിൻറെ പ്രതിനിധികളെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 12/12/24 ഇറ്റലിയിലെ ബാപ്റ്റിസ്റ്റ് ഇവഞ്ചേലിക്കൽ സമൂഹത്തിൻറെ നാടോടിജനവിഭാഗത്തിനായുള്ള (റോം ജനത - Rom) സംഘത്തിൻറെ പ്രതിനിധികളെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 12/12/24  (VATICAN MEDIA Divisione Foto)

ക്രൈസ്തവർ തമ്മിലുള്ള സഹകരണം അതിൽത്തന്നെ ഒരു സാക്ഷ്യവും അടയാളവും, പാപ്പാ!

ഇറ്റലിയിലെ ബാപ്റ്റിസ്റ്റ് ഇവഞ്ചേലിക്കൽ സമൂഹത്തിൻറെ നാടോടിജനവിഭാഗത്തിൻറെ (റോം ജനത - Rom) പ്രതിനിധിസംഘവുമായി പാപ്പാ വ്യാഴാഴ്‌ച (12/12/24) വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തുകയും അവർക്ക് ഒരു സന്ദേശം കൈമാറുകയും ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ക്രൈസ്തവർതമ്മിലുള്ള സാഹോദര്യ സഹകരണം, അതിൽത്തന്നെ ഒരു അടയാളവും സാക്ഷ്യവും സകലർക്കും ഗുണകരമായിഭവിക്കുന്ന സുവിശേഷവത്കരണത്തിൻറെ പ്രഥമ ഉപകരണവുമാണെന്ന് മാർപ്പാപ്പാ പ്രസ്താവിച്ചു.

ഇറ്റലിയിലെ ബാപ്റ്റിസ്റ്റ് ഇവഞ്ചേലിക്കൽ സമൂഹത്തിൻറെ നാടോടിജനവിഭാഗത്തിനായുള്ള (റോം ജനത - Rom) സംഘത്തിൻറെ ആറംഗ പ്രതിനിധിസംഘത്തെ വ്യാഴാഴ്‌ച (12/12/24) വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ വരമൊഴിയായി നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്. റോം എന്നറിയപ്പെടുന്ന നാടോടിജനവിഭാഗത്തെ മുഴുവൻ താൻ അഭിവാദ്യം ചെയ്യുന്നുവെന്ന് പാപ്പാ തൻറെ സന്ദേശത്തിൽ എഴുതിയിരിക്കുന്നു.

ക്രിസ്തുവിൻറെ സ്നേഹത്തിൽ നിന്ന് യാതൊന്നിനും ആർക്കും നമ്മെ വേർപെടുത്താനാവില്ല എന്ന പൊതുവായ നമ്മുടെ സുനിശ്ചിതത്വം നവീകരിക്കാൻ നമുക്കാകട്ടെയെന്നും ഈ ഉറപ്പ് കർമ്മനിരതമായ ഉപവിയിലൂടെയും പ്രാർത്ഥനയുടെയും സേവനത്തിൻറെയും ചില പങ്കുവയ്ക്കൽ അനുഭവങ്ങളിലൂടെയും നമ്മെ വിശ്വാസയോഗ്യരായ സാക്ഷികളാക്കിമാറ്റട്ടെയുന്നും പാപ്പാ ആശംസിക്കുന്നു.

സുവിശേഷപ്രചോദിത പ്രവർത്തനത്തിലുള്ള ഐക്യം,  നിഗൂഢമായ രീതികളിൽ, പരസ്പര അറിവിലൂടെയും ആദരവിലൂടെയും വിശ്വാസത്തിൻറെ പൂർണ്ണമായ ഐക്യത്തിലേക്ക് നമ്മെ അടുപ്പിക്കുന്നുവെന്നും വിശ്വാസത്തിൻറെയും ഉപവിയുടെയും പ്രത്യാശയുടെയും തീർത്ഥാടനത്തിൽ നാം സഹയാത്രികരാണെന്നും പാപ്പാ പറയുന്നു.

തിരുപ്പിറവിയാഘോഷത്തിനായി നാം ഒരുങ്ങുന്ന ഈ വേളയിൽ “കർത്താവിൽ പ്രത്യാശയർപ്പിക്കുവിൻ, ശക്തരായിരിക്കുവിൻ, നിങ്ങളുടെ ഹൃദയം ശക്തമാകട്ടെ, കർത്താവിൽ പ്രത്യാശ വയ്ക്കുവിൻ” (സങ്കീർത്തനം 27,14) എന്ന സങ്കീർത്തകൻറെ വാക്കുകളാൽ മുദ്രിതമാകട്ടെ നമ്മുടെ പൊതുവായ ഐഹിക തീർത്ഥാടനം എന്ന് പാപ്പാ ആശംസിക്കുകയും ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 December 2024, 14:38