ആർച്ച്ബിഷപ്പ് ജൊവാന്നി ദ അനിയേല്ലൊ, റഷ്യൻ ഫെഡറേഷനിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ച്ബിഷപ്പ് ജൊവാന്നി ദ അനിയേല്ലൊ, റഷ്യൻ ഫെഡറേഷനിലെ അപ്പൊസ്തോലിക് നുൺഷ്യൊ 

സകലരിലും സമാധാനം വാഴുകയും പുനർജനിക്കുകയും ചെയ്യട്ടെ, പാപ്പാ!

പാപ്പാ, റഷ്യൻ ഫെഡറേഷനിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ച്ബിഷപ്പ് ജൊവാന്നി ദ അനിയേല്ലൊയ്ക്ക് ഒരു കത്തയച്ചു. യുദ്ധക്കെടുതി അവസാനിപ്പിക്കുന്നതിന് നമുക്കുള്ള കൂട്ടുത്തരവാദിത്വത്തെക്കുറിച്ച് പാപ്പാ അതിൽ ഓർമ്മിപ്പിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കർത്താവിനു പ്രിയപ്പെട്ടവരായ സകലരിലും സകല ജനതകൾക്കിടയിലും സാമാധാനം വാഴുകയും അതു പുനർജനക്കുകയും ചെയ്യുന്നതിനായി താൻ പ്രാർത്ഥിക്കുകയും ഹൃദയംഗമായി അഭ്യർത്ഥിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ.

സമാധാനരാജൻറെ തിരുപ്പിറവിത്തിരുന്നാൾ അടുത്തുവരുന്ന പശ്ചാത്തലത്തിൽ റഷ്യൻ ഫെഡറേഷനിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ച്ബിഷപ്പ് ജൊവാന്നി ദ അനിയേല്ലൊയ്ക്ക് അയച്ച കത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രാർത്ഥനയുള്ളത്.

ഉക്രൈയിനിൽ ആയിരം ദിനങ്ങൾ പിന്നിട്ട വേദനാജനകവും നീണ്ടുപോകുന്നതുമായ യുദ്ധത്തെക്കുറിച്ചു അനുസ്മരിക്കുന്ന പാപ്പ അതിൻറെ പ്രഹരമേറ്റവരുടെ യാതനകൾ ലഘൂകരിക്കുന്നതിനെക്കുറിച്ചും സമാധാനം പുനസ്ഥാപിക്കുന്നതിനെക്കുറിച്ചും ഒത്തൊരുമിച്ചു ചിന്തിക്കേണ്ട കടമയെക്കുറിച്ച് അത് നമ്മെ ഓർമ്മപ്പെടുത്തുന്നുവെന്ന് പറയുന്നു. യഥാർത്ഥ മാനവസാഹോദര്യാരൂപിയിൽ നാമെല്ലാവരും കൂട്ടുത്തരവാദിത്വത്താൽ പരസ്പരം ബന്ധിതരാണെന്ന് പാപ്പാ കൂട്ടിച്ചേർക്കുന്നു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 December 2024, 12:41