കാരാഗൃഹത്തിൻറെ സുരക്ഷാ നിരീക്ഷണ വിഭാഗം കാരാഗൃഹത്തിൻറെ സുരക്ഷാ നിരീക്ഷണ വിഭാഗം 

പാപ്പാ കാരഗൃഹത്തിൽ എത്തുന്നത് കാരുണ്യ ദൗത്യത്തിനുള്ള അംഗീകാരം, ബ്രുണേത്തി!

ഫ്രാൻസീസ് പാപ്പാ ഡിസംബർ 26-ന് റോമിലെ റെബീബിയയിലെ കാരാഗൃഹത്തിൽ വിശുദ്ധ വാതിൽ തുറക്കും. ഒരു കാരാഗൃഹത്തിൽ വിശുദ്ധ വാതിൽ പാപ്പാ തുറക്കുക ഇത് നടാടെയായിരിക്കും.

റൊബേർത്ത ബാർബി - ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഡിസംബർ 26-ന് ഫ്രാൻസീസിസ് പാപ്പാ റോമിലെ റെബീബിയയിലുള്ള കാരാഗൃഹത്തിൽ വിശുദ്ധ വാതിൽ തുറക്കാനെത്തുന്നത് തങ്ങളുടേത് കാരുണ്യത്തിൻറെയും പ്രത്യാശയുടെയുമായ ഒരു ദൗത്യമാണെന്നതിനുള്ള അംഗീകാരമാണെന്ന് തടവറയധികൃതയായ സാറാ ബ്രുണേത്തി.

വത്തിക്കാൻ മാദ്ധ്യമത്തിനനുവദിച്ച ഒരു അഭിമുഖത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ആസന്നമായിരിക്കുന്ന തടവറസന്ദർശനത്തെക്കുറിച്ച് അവർ ഇങ്ങനെ പ്രതികരിച്ചത്.

കാരാഗൃഹത്തിൽ തങ്ങളുടേത് ഒരു തൊഴിൽ മാത്രമല്ല ഒരു വിളിയും കൂടിയാണ് എന്നും എന്നാലിപ്പോൾ പാപ്പായുടെ ഭാവി സന്ദർശനം അതിന് ഒരു അംഗീകാരമാകുകയാണെന്നും സാറാ പറഞ്ഞു. തടവറ ലോകത്തെ എന്നും കരുണയുടെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചുകൊണ്ട് പാപ്പാ കാരഗൃഹവാസികളുടെ കാര്യത്തിൽ എപ്പോഴും കാണിക്കുന്ന  ഔത്സുക്യത്തിന് സാറ നന്ദി പ്രകാശിപ്പിച്ചു.

ജയിൽപ്പൊലീസിൻെ ഔദ്യോഗിക ചിഹ്നത്തിലുള്ള മൂന്നു തീജ്വാലകളെക്കുറിച്ചു പരാമാർശിച്ചുകൊണ്ട് അവ തങ്ങളുടെ ദൈനംദിന ദൗത്യത്താൽ ജ്വലിക്കുന്ന പ്രത്യാശയുടെയും കാരുണ്യത്തിൻറെയും അഗ്നനാളങ്ങളാണെന്ന് സാറ പറഞ്ഞു.

ആദ്യമായിട്ടായിരിക്കും ഒരു കാരാഗൃഹത്തിൽ ഒരു വിശുദ്ധ വാതിൽ പാപ്പാ തുറക്കുക. ഡിസംബർ 24-ന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയിലെ വിശുദ്ധ വാതിലും 26-ന് റെബീബിയ ജയിലിലെ വിശുദ്ധവാതിലും  പാപ്പാ തുറക്കുന്നു. റോമിലെ ഇതര പേപ്പൽ ബസിലിക്കകളുടെ വിശുദ്ധ വാതിലുകൾ, അതായത്, വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയുടെ ഡിസംബർ 29-നും വിശുദ്ധ മേരി മേജർ ബസിലിക്കയുടെ 2025 ജനുവരി 1-നും റോമൻ ചുമരിനു വെളിയിലുള്ള വിശുദ്ധ പൗലോസിൻറെ ബസിലിക്ക ജനുവരി 5-നും ആയിരിക്കും തുറക്കപ്പെടുക.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 December 2024, 14:13