സ്ലൊവാക്യയുടെ പ്രസിഡൻറ് വത്തിക്കാനിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സ്ലൊവാക്യയുടെ പ്രസിഡൻറ് പീറ്റർ പെല്ലെഗ്രീനിയെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു. ഒമ്പതാം തീയതി തിങ്കളാഴ്ച (09/12/24) ആയിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.
ഈ നേർക്കാഴ്ചയ്ക്കു ശേഷം പ്രസിഡൻറ് പീറ്റർ പെല്ലെഗ്രീനി വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനും വദേശരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വിഭാഗത്തിൻറെ കാര്യദർശിയായ ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെറുമായി സംഭാഷണം നടത്തി.
പരിശുദ്ധസിംഹാസനവും സ്ലൊവാക്യയും തമ്മിലുള്ള സുദൃഢമായ ഉഭയകക്ഷിബന്ധം, സ്ലൊവാക്യയിൽ കത്തോലിക്കാ സഭ സമൂഹത്തിനേകുന്ന സേവനം ഉക്രൈയിനിലും മദ്ധ്യപൂർവ്വദേശത്തും നടക്കുന്ന സായുധ സംഘർഷങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങളായി.
പരിശുദ്ധസിംഹാസാനത്തിൻറെ വാർത്താവിതരണകാര്യാലയത്തിൻറെ, പ്രസ്സ് ഓഫീസ് ഒരു പത്രക്കുറിപ്പിലൂടെയാണ് ഈ വിവരങ്ങൾ നല്കിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: