അനീതിയുടെ ചങ്ങലകൾ പൊട്ടിച്ചെറിയാൻ നമുക്കു സാധിക്കും, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കാരുണ്യപ്രവർത്തികൾ ചെയ്യാനും അനീതിയുടെ ചങ്ങലകൾ ഭേദിക്കാനും നമുക്കു സാധിക്കുമെന്ന് മാർപ്പാപ്പാ.
2025 ജനുവരി 1-ന് ആചരിക്കപ്പെടുന്ന ലോകസമാധാനദിനത്തിനുള്ള തൻറെ സന്ദേശം വ്യാഴാഴ്ച (12/12/24) പരസ്യപ്പെടുത്തപ്പെട്ട പശ്ചാത്തലത്തിൽ ഫ്രാൻസീസ് പാപ്പാ സാമൂഹ്യമാദ്ധ്യമമായ “എക്സിൽ” (X) അഥവാ, ട്വിറ്ററിൽ “വിശ്വശാന്തിദിനം2025” (#WDP2025) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത സന്ദേശത്തിലാണ് ഈ ഉദ്ബോധനമുള്ളത്.
പാപ്പാ കുറിച്ചത് ഇങ്ങനെയാണ്:
“ഞങ്ങളുടെ കടങ്ങൾ ഞങ്ങളോട് പൊറുക്കേണമേ, നിൻറെ സമാധാനം ഞങ്ങൾക്ക് നൽകേണമേ” എന്നതാണ് 2025 ലെ ലോക സമാധാനദിന സന്ദേശത്തിൻറെ ശീർഷകമായി ഞാൻ തിരഞ്ഞെടുത്തിരിക്കുന്നത്. കാരുണ്യപ്രവൃത്തികൾ ചെയ്യാനും അനീതിയുടെ ചങ്ങലകൾ പൊട്ടിക്കാനും നമുക്ക് ഓരോരുത്തർക്കും കഴിയും! #WDP2025”
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്” അഥവാ, ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Ho scelto come titolo per il Messaggio della Giornata Mondiale della Pace 2025 "Rimetti a noi i nostri debiti, concedici la Tua pace". Ciascuno di noi può compiere azioni misericordiose e rompere le catene dell'ingiustizia! #GMP2025 @vaticanIHD_IT https://www.vatican.va/content/francesco/it/messages/peace/documents/20241208-messaggio-58giornatamondiale-pace2025.html
EN: I have chosen as the title for the 2025 World Day of Peace message: "Forgive us our trespasses: grant us your peace." Each of us can perform works of mercy and break the chains of injustice! #WorldDayOfPeace #WDP2025
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: