പ്രാർത്ഥന ഹൃദയത്തെ ശുദ്ധീകരിക്കുന്നു, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യാഥാർത്ഥ്യത്തെ വ്യത്യസ്തമായൊരു വീക്ഷണകോണിലൂടെ നോക്കിക്കാണാൻ പ്രാർത്ഥന നമ്മെ സഹായിക്കുന്നുവെന്ന് മാർപ്പാപ്പാ.
ജൂബിലി വത്സരത്തിനൊരുക്കമായി 2024 പ്രാർത്ഥനാവത്സരമായി ആചരിക്കപ്പെടുന്ന പശ്ചാത്തലത്തിൽ ഡിസംബർ 16-ന്, തിങ്കളാഴ്ച (16/12/24) “എക്സ്” (X) സാമൂഹ്യമാദ്ധ്യമത്തിൽ, അതായത്, മുൻട്വിറ്ററിൽ “പ്രാർത്ഥനാവർഷം” (#YearOfPrayer) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
പാപ്പാ കുറിച്ച പ്രസ്തുത സന്ദേശം ഇപ്രകാരമാണ്:
“പ്രാർത്ഥന ഹൃദയത്തെ പവിത്രീകരിക്കുന്നു, അതോടൊപ്പം, മറ്റൊരു വീക്ഷണകോണിൽ നിന്ന് യാഥാർത്ഥ്യത്തെ മനസ്സിലാക്കാൻ നമ്മെ പ്രാപ്തരാക്കുംവിധം നമ്മുടെ നോട്ടത്തെ തെളിച്ചമുള്ളതാക്കുകയും ചെയ്യുന്നു. #പ്രാർത്ഥനാവർഷം!”
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്” അഥവാ, ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: La preghiera purifica il cuore e, con esso, rischiara anche lo sguardo, permettendo di cogliere la realtà da un altro punto di vista. #AnnoDellaPreghiera
EN: Prayer purifies our heart and clears our vision, allowing us to perceive reality from a different point of view. #YearOfPrayer
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: