അക്രമത്തിനും മരണത്തിനും ഹേതുവാകുന്ന കച്ചവടം എത്ര ലജ്ജാകരം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അസംസ്‌കൃത വസ്‌തുക്കളോടും പണത്തോടുമുള്ള അത്യാഗ്രഹം യുദ്ധങ്ങൾക്ക് വഴിമരുന്നിടുന്നുവെന്ന് പാപ്പാ!
ഡിസംബർ 9-ന് (09/12/24) തിങ്കളാഴ്ച “എക്സ്” (X) സാമൂഹ്യമാദ്ധ്യമത്തിൽ, അതായത്, മുൻട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ മനുഷ്യൻറെ അത്യാഗ്രഹത്തിൻറെ ഈ ദുഷ്ഫലത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത്.
പാപ്പാ കുറിച്ച പ്രസ്തുത സന്ദേശം ഇപ്രകാരമാണ്:
“അസംസ്‌കൃത വസ്‌തുക്കളോടും ധനത്തോടുമുള്ള അത്യാഗ്രഹത്താൽ പൊട്ടിപ്പുറപ്പെടുന്ന പല യുദ്ധങ്ങളും, അസ്ഥിരതയും അഴിമതിയും ആവശ്യമുള്ള ഒരു സായുധ സമ്പദ്‌വ്യവസ്ഥയെ ഊട്ടിവളർത്തുന്നു. എത്ര ലജ്ജാകരം, എന്തൊരു കാപട്യം: അക്രമത്തിനും മരണത്തിനും കാരണമാകുന്ന വ്യവസായങ്ങൾ തഴച്ചുവളരുമ്പോൾ ആളുകൾ കൊല്ലപ്പെടുന്നു!”
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്” അഥവാ, ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Tante guerre, scatenate dall’avidità di materie prime e di denaro, alimentano un’economia armata che esige instabilità e corruzione. Che scandalo e che ipocrisia: la gente viene uccisa mentre gli affari che provocano violenze e morte prosperano!
EN: Many wars, driven by insatiable greed for raw materials and money, fuel a weaponized economy that thrives on instability and corruption. What a scandal and hypocrisy: people are killed while the commerce that causes this violence and death continues to flourish!
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: