തിരയുക

ഉണ്ണി പിറന്നു ഉണ്ണി പിറന്നു  (VATICAN MEDIA Divisione Foto)

തിരുപ്പിറവിയുടെ ആനന്ദം സകലർക്കുമനുഭവിക്കാൻ കഴിയട്ടെ, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ “എക്സ്” സന്ദേശങ്ങൾ: തിരുപ്പിറവിയുടെ ആനന്ദവും കുഞ്ഞുങ്ങളെ പരിപാലിക്കാനുള്ള നമ്മുടെ കടമയും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുന്നതിനായി ത്യാഗം അനുഷ്ഠിക്കാൻ കഴിയുന്നതിനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുക, പാപ്പാ.

“തിരുപ്പിറവിക്കാലം” (#ChristmasSeason) എന്ന ഹാഷ്ടാഗോടുകൂടി ഡിസംബർ 28-ന്, ശനിയാഴ്ച, കണ്ണിചേർത്ത “എക്സ്” (X)  സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ പ്രാർത്ഥനാക്ഷണമേകിയിരിക്കുന്നത്.

പാപ്പാ കുറിച്ചത് ഇപ്രകാരമാണ്:

“ദൈവം മനുഷ്യനായിത്തീർന്ന രഹസ്യത്തെക്കുറിച്ച് നാം ധ്യാനിക്കുന്ന ഈ ദിനങ്ങളിൽ, തിരുപ്പിറവിയുടെ സന്തോഷം എല്ലാവർക്കും അനുഭവിക്കാൻ കഴിയുന്നതിനു വേണ്ടി, ആവശ്യത്തിലിരിക്കുന്നവർക്ക്  എന്തെങ്കിലും നൽകുന്നതിന് എന്തെങ്കിലും ത്യജിക്കാൻ കഴിയുന്നതിനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം.    ” #തിരുപ്പിറവിക്കാലം.

ഹേറൊദ് രാജാവിൻറെ ക്രൂരതമൂലം വധിക്കപ്പെട്ട ശിശുക്കളുടെ ഓർമ്മ ഡിസംബർ 28-ന് തിരുസഭ വിശുദ്ധരായ പിഞ്ചുപൈതങ്ങളുടെ തിരുന്നാളായി ആചരിക്കുന്ന പശ്ചാത്തലത്തിൽ പാപ്പാ മറ്റൊരു സന്ദേശവും “എക്സ്” സാമൂഹ്യമാദ്ധ്യമത്തിൽ കുറിച്ചു.

“ചൂഷണവും പട്ടിണിയും യുദ്ധവും മൂലം യാതനകളനുഭവിക്കുന്ന എല്ലാ കുട്ടികളെയും കുറിച്ച്,  ഇന്ന്, വിശുദ്ധ പൈതങ്ങളുടെ തിരുന്നാളിൽ നമുക്ക് ചിന്തിക്കാം. അവരെ സംരക്ഷിക്കാനും പിന്തുണയ്ക്കാനും കർത്താവ് നമ്മെ സഹായിക്കട്ടെ.”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 December 2024, 18:33