പാപ്പായുടെ ആരോഗ്യത്തിനും വിശ്വശാന്തിക്കും വേണ്ടി പ്രാർത്ഥിക്കാം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പായുടെ ശാരീരികസൗഖ്യത്തിനും ആത്മീയ സാന്ത്വനത്തിനും വേണ്ടി പ്രാർത്ഥിക്കാൻ റോമിലെ “ഉർബാനൊ പൊന്തിഫിക്കൽ കോളേജിൻറെ” മേലധികാരി അഥവാ “റെക്ടർ” ആയ വൈദികൻ അർമാന്തൊ നൂഞ്ഞെസ് ക്ഷണിക്കുന്നു.
ശ്വാസകോശങ്ങളിൽ ന്യുമോണിയ ബാധിച്ച് റോമിലെ ജെമേല്ലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാപ്പാ എത്രയും വേഗം സുഖംപ്രാപിക്കുന്നതിനു വേണ്ടി പരിശുദ്ധകന്യകാമറിയത്തിൻറെ മാദ്ധ്യസ്ഥ്യം തേടുന്നതിനായി അനുദിനം വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ നടത്തപ്പെടുന്ന കൊന്തനമസ്കാരം ഇരുപത്തിയൊന്നാം തീയതി വെള്ളിയാഴ്ച (21/03/25) വൈകുന്നേരം നയിച്ച അദ്ദേഹം ഈ പ്രാർത്ഥനയ്ക്ക് ആമുഖമായിട്ടാണ് ഈ ക്ഷണം നല്കിയത്.
ലോകം സാഹോദര്യവും സമാധാനവും കണ്ടെത്തുന്നതിനു വേണ്ടി പാപ്പായൊടൊപ്പം കർത്താവിനോട് അപേക്ഷിക്കണമെന്ന് ഫാദർ നൂഞ്ഞെസ് ചത്വരത്തിൽ പ്രാർത്ഥനയ്ക്കായി എത്തിയിരുന്ന എല്ലാവരോടും പറഞ്ഞു. പാപ്പായുടെ സുഖപ്രാപ്തിക്കായി വത്തിക്കാനിൽ ജപമാല ചൊല്ലുന്ന പതിവ് ഫെബ്രുവരി 24-നാണ് ആരംഭിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: