സ്വിസ്സ് ഗാർഡിനെക്കുറിച്ച് കാർട്ടൂൺ പുറത്തിറങ്ങുന്നു.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
പാപ്പായുടെ അംഗരക്ഷകർ - പൊന്തിഫിക്കൽ സ്വിസ്സ്ഗാര്‍ഡ് എന്ന് നാമകരണം ചെയ്ത് പാരീസിലെ അത്തേഗേ പ്രസിദ്ധീകരിച്ച വർണ്ണശബളമായ കാർട്ടൂണിലൂടെ ഈ പുരാതന സേനയുടെ യാഥാർത്ഥ്യങ്ങൾ വരച്ചുകാട്ടുന്നു. മാർക് എന്ന യുവാവ് സ്വിസ്സ്ഗാർഡാകാൻ വത്തിക്കാനിലെത്തുന്നതും അദ്ദേഹത്തിന്‍റെ അനുഭവങ്ങളിലൂടെയും കണ്ണുകളിലൂടെയും പതുക്കെ പതുക്കെ ഈ ചെറിയ സൈന്യത്തിന്‍റെയും അതിന്‍റെ "ധൈര്യവും വിശ്വസ്ഥതയും" എന്ന ആദർശനം ചുരുൾ നിവരുന്നു. ക്ലമന്‍റ് ഏഴാമൻ പാപ്പായെ രക്ഷിക്കാൻ 147 സൈനീകർ മരിച്ചതും, ജോൺ പോൾ രണ്ടാമന് വെടിയേറ്റതും, ഫ്രാൻസിസ് പാപ്പായും രംഗത്ത് വരുന്ന ചരിത്രപരമായ സംഭവങ്ങളും സേനയുടെ അനുദിനചര്യകളും നമുക്കറിയാൻ കഴിയുന്ന ഒന്നാണിത്. ആർ നവ്ഡ് ദെലലാൻഡെ, യുവോൺ ബെർതൊറെല്ലോ, ലാവ് റെന്‍റ് ബിദോട്ട്, ക്ലമൻസ് ബിദോട്ട് എന്നിവരുടെ കൂട്ടായ്മയിൽ നിന്ന് വിരിഞ്ഞ ഈ കാർട്ടൂൺ ഫ്രഞ്ച് ഭാഷയിലാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളതെങ്കിലും പ്രധാന ഭാഷകളിലെല്ലാം ഇത് പ്രസിദ്ധീകരിക്കപ്പെടും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: